സുന്ദരിപെണ്ണേ; ശ്രദ്ധ നേടി ലാല്‍ജോസിലെ ഗാനം

നവാഗതനായ കബീര്‍ പുഴമ്പ്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 666 (ത്രിബിള്‍ സിക്‌സ്) പ്രൊഡക്ഷന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ലാല്‍ജോസ്’. ചിത്രത്തിലെ സുന്ദരിപെണ്ണേ എന്ന ഗാനം സത്യം ഓഡിയോസ് പുറത്തിറക്കി.

ജോപോളിന്റെ വരികള്‍ക്ക് ബിനേഷ് മണിയാണ് ഈണം നല്‍കിയിരിക്കുന്നത്. പുതുമുഖ നടനായ മുഹമ്മദ് ശാരിക്ക് ഈ സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നു. നായിക ആന്‍ഡ്രിയ ആന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ധനേഷ് രവീന്ദ്രനാഥ്. റിസബാവയും ശശി കലിംഗയും അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ലാല്‍ജോസ്. കൂടാതെ ഭഗത് മാനുവല്‍, ജെന്‍സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സിനിമയെ കുറിച്ചും, സിനിമക്കുള്ളിലെ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന ചിത്രമാണിത്. ടോണി, കെ.പി. മജീദ്, വി.കെ. ബൈജു, രാജേഷ് ശര്‍മ, സാലു കൂറ്റനാട്, വിനോദ് കെടാമംഗലം, കലാഭവന്‍ ഹനീഫ്, ദേവി അജിത്ത് തുടങ്ങി ഒട്ടേറെപ്പേര്‍ സിനിമയില്‍ അണിനിരക്കുന്നു.

സിദ് ശ്രീറാം, വിജയ് യേശുദാസ് എന്നിവരാണ് ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം- ഗോപി സുന്ദര്‍. ഇ.എ. ഇസ്മയിലാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ജബ്ബാര്‍ മതിലകം, അമീര്‍ ഇവെന്‍ട്രിക്, പ്രൊഡക്ഷന്‍ മാനേജര്‍ കെ.വി. അസിസ് പൊന്നാനി.

ആര്‍ട്ട് ഡയരക്ടര്‍- ബിജു, മേക്കപ്പ്- രാജേഷ് രാഘവന്‍, കോസ്‌റ്യൂം- റസാഖ് തിരൂര്‍. എഡിറ്റര്‍ – ജോവിന്‍ ജോണ്‍, കൊറിയോഗ്രാഫി- ഭൂപതി

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്