ആകാംക്ഷയുണര്‍ത്തി ലാല്‍ ജോസിന്റെ പുതിയ ചിത്രം 'നാല്‍പ്പത്തിയൊന്നിന്റെ' പോസ്റ്റര്‍; അയ്യപ്പന്‍ തന്നെയാണോ പ്രമേയമെന്ന് ആരാധകര്‍

ലാല്‍ ജോസിന്റെ പുതിയ ചിത്രം നാല്‍പത്തിയൊന്നിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പോസ്റ്ററിന്റെ പ്രത്യേകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പോസ്റ്റര്‍ കണ്ടിട്ട് അയ്യപ്പനുമായി ബന്ധമുള്ള പ്രമേയമാകാനാണ് സാധ്യതയെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു പതിറ്റാണ്ടോളം കഴിഞ്ഞ് ലാല്‍ ജോസിന്റെ നായകനായി ബിജു മേനോന്‍ എത്തുന്നു. നാല്‍പത്തിയൊന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരിയില്‍ ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് നിമിഷ സജയനാണ് നായിക. ലാല്‍ ജോസ് ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ടെങ്കിലും ബിജു നായകന്‍ ആവുന്നത് ആദ്യമെന്നതും സവിശേഷതയാണ്.

കണ്ണൂരിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ ഒരുങ്ങുന്ന ചിത്രം ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ്. നീണ്ട താടി വളര്‍ത്തി കാഷായ വേഷം ധരിച്ചാണ് ബിജു സ്വിച്ച് ഓണ്‍ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. പ്രഗീഷ് പി.ജി.യുടേതാണ് തിരക്കഥ.

2018 ഡിസംബറില്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം തട്ടുമ്പുറത്തു അച്യുതനാണ് ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രം. കൂടാതെ തമിഴ് സിനിമ മേഖലയില്‍ അഭിനേതാവായും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലാല്‍ ജോസ്. ജീവ നായകനാവുന്ന ജിപ്‌സിയിലാണ് ലാല്‍ ജോസ് വേഷമിടുന്നത്. നടന്‍ സണ്ണി വെയ്നും ഇതില്‍ ഒരു പ്രധാന കഥാപാത്രമാണ്.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍