'ആസിഫ് അലിക്ക് എന്താ കുഴപ്പം? നല്ല കിടിലന്‍ പേരല്ലേ..'; കുഞ്ഞെല്‍ദോ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

ആസിഫ് അലി നായകനാകുന്ന ‘കുഞ്ഞെല്‍ദോ’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍. ടീസറില്‍ താരം പറയുന്ന ഡയലോഗുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുരുവായൂര്‍ കേശവന്‍, മംഗലശ്ശേരി നീലകണ്ഠന്‍ പോലെ എടുപ്പുള്ള പേര് വേണം എന്നാണ് ടീസറില്‍ ഹൈലൈറ്റ് ആയ ഡയലോഗ്.

‘ആസിഫ് അലിക്ക് എന്താ കുഴപ്പം? നല്ല കിടിലന്‍ പേരല്ലേ..’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്ലീവാചന് ശേഷം യൂത്തും ഫാമിലിയും ഏറ്റെടുക്കുന്ന ആസിഫ്ക്ക കഥാപാത്രം, 34 വയസ്സുള്ള ഒരു ആള്‍ 19 വയസ്സുള്ള പയ്യനായി എന്നിങ്ങനെയുള്ള കമന്റുകളാണ് ടീസറിന് ലഭിക്കുന്നത്.

കോളേജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. കല്‍ക്കി എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ സംഗീതം പകരുന്നു. പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രം കൂടിയാണ് കുഞ്ഞൊല്‍ദോ.

ചിത്രത്തിന്റെതായി പോസ്റ്റററുകളും ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ”മനസ് നന്നാവട്ടെ മതമേതങ്കിലുമാവട്ടെ” എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയത്. ശ്രീരാമ വേഷത്തിലാണ് ആസിഫ് അലി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

Latest Stories

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു