'മോഹന്‍ലാലും മമ്മൂട്ടിയും വന്ന് കളം തൂത്തു വാരിയതോടെ വാഷ് ഔട്ടായ നടന്‍മാരില്‍ ഒരാള്‍ ഇയാളും'; മോഹന്‍ കുമാര്‍ ഫാന്‍സ് ട്രെയ്‌ലര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോസ് സംവിധാനം ചെയ്യുന്ന “മോഹന്‍ കുമാര്‍ ഫാന്‍സ്” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതമാണ് ചിത്രം പറയുന്നത്. പുതുമുഖം അനാര്‍ക്കലി നാസര്‍ ആണ് ചിത്രത്തില്‍ നായിക.

സിദ്ദിഖ്, കെപിഎസി ലളിത, ആസിഫ് അലി, ശ്രീനിവാസന്‍, മുകേഷ്, അലന്‍സിയര്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട് രമേഷ് പിഷാരടി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണിത്.

സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ് ആണ് സിനിമയ്ക്ക് കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ബാഹുല്‍ രമേശ്. എഡിറ്റിംഗ് രതീഷ് രാജ്.

അതേസമയം, നായാട്ട്, നിഴല്‍, പട, ഭീമന്റെ വഴി എന്നിവയാണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിരയും താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം പാതിര ആയിരുന്നു കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

അൻപ് ദാസ് നായകനായി പുതിയ ലോകേഷ് ചിത്രം വരുന്നു; വെളിപ്പെടുത്തി അർജുൻ ദാസ്

രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടുകെട്ടുകള്‍ കിട്ടി; അംബാനിയെയും അദാനിയെയും കുറിച്ച് മിണ്ടുന്നില്ലെന്ന് മോദി

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു

IPL 2024: അംപയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കെടാ...; സഞ്ജുവിനെതിരെ ഡല്‍ഹി സഹ പരിശീലകന്‍

2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ