ഇനി സൗഹൃദത്തിന്റെ ആഘോഷം; 'കുമ്പാരീസ്' നാളെ തിയേറ്ററുകളില്‍

ആലപ്പുഴ നഗരത്തിന്റെയും സൗഹൃദത്തിന്റെയും കഥയുമായി കുമ്പാരീസ് നാളെ തിയേറ്ററുകളിലേക്ക്. ആലപ്പുഴ നഗരത്തിലെ മൂന്നു യുവാക്കളുടെ കഥയാണ് നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്ര0 പറയുന്നത്.

ആലപ്പുഴക്കാരന്‍ ആയ താന്‍ കണ്ടുവളര്‍ന്ന ആളുകളേയും സംസ്‌കാരത്തേയുമൊക്കെ കണ്ടുകൊണ്ടാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത് . ഒരു റിയലിസ്റ്റിക്കല്‍ ഡ്രാമയാണ് ചിത്രം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എപ്പിസോഡിക്കല്‍ ഡ്രാമ മാതൃകയിലാണ് “ഈ സിനിമ പുറത്തിറങ്ങുന്നത്. നേരത്തിനു ശേഷം ഈ രീതി പരീക്ഷിക്കുന്ന മലയാള സിനിമയാണ് “കുമ്പാരീസ്”

ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു. അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ് വില്‍ എന്റ്റര്‍റ്റെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രമാണ് കുമ്പാരീസ്. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി