'കുമ്പാരീസ്' നാലാം ദിവസത്തില്‍ ; ടീസര്‍ കാണാം

സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയകുമ്പാരീസ് നാലാം ദിവസത്തില്‍ . അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ് വില്‍ എന്റ്‌റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് പശ്ചാത്തലം. നാലു സുഹൃത്തുക്കളെ ചുറ്റിപ്പറ്റി വികസിക്കുന്ന ചിത്രം കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. എപ്പിസോഡിക്കല്‍ ഡ്രാമ മാതൃകയിലാണ് ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. നേരത്തിനു ശേഷം ഈ രീതി പരീക്ഷിക്കുന്ന മലയാള സിനിമയാണ് കുമ്പാരീസ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം