അനിയത്തിപ്രാവിനു ശേഷം നിങ്ങളുടെ ഒരു നല്ല സിനിമ കാണാന്‍ പറ്റിയിട്ടില്ല; വിമര്‍ശകന് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി കുഞ്ചാക്കോ ബോബന്‍

സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ചയാള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി നടന്‍ കുഞ്ചാക്കോ ബോബന്‍. “ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാന്‍ പറ്റുമോ? അനിയത്തിപ്രാവ് കഴിഞ്ഞിട്ടൊന്നും കാണാന്‍ പറ്റിയിട്ടില്ല.”-ഇങ്ങിനെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ വിമര്‍ശകന്റെ കമന്റ്.

ചാക്കോച്ചന്റെ മറുപടി ഇങ്ങിനെ: “മണിച്ചിത്രത്താഴ് കാണൂ , അനിയത്തിപ്രാവിനു ശേഷം എത്ര നല്ല സിനിമകള്‍ റിലീസ് ചെയ്തു”. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പരസ്യവിഡിയോക്ക് താഴെയായിരുന്നു കമന്റും മറുപടിയും.

ചാക്കോച്ചന്റെ മറുപടി വൈറലായതോടെ വിമര്‍ശകന്‍ കമന്റ് നീക്കം ചെയ്തു. തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ എന്നിവയാണ് ചാക്കോച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. നിലവില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ ചാക്കോച്ചന്‍ ഡോക്ടറുടെ വേഷത്തില്‍ എത്തുന്നുണ്ട്. ജിസ് ജോയ് ചിത്രം, സൗബിന്‍ ഷാഹിര്‍, ഗപ്പി സംവിധായകന്‍ ജോണ്‍ പോള്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഇവയാണ് പുതിയ പ്രോജക്ടുകള്‍.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്