ഇത് കുടുക്കിലെ 'മാരന്‍'; കൂളിംഗ് ഗ്ലാസ് ധരിച്ച്, സിഗരറ്റുമായി കൃഷ്ണ ശങ്കര്‍

“അള്ള് രാമേന്ദ്രന്” ശേഷം സംവിധായകന്‍ ബിലഹരി ഒരുക്കുന്ന “കുടുക്ക് 2025” ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഇതുവരെ കാണാത്ത വ്യത്യസ്ത മേക്കോവറിലാണ് കൃഷ്ണ ശങ്കര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മാരന്‍ എന്ന കഥാപാത്രമായാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തില്‍ വേഷമിടുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ നവംബറില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്.

“മണിയറയിലെ അശോകന്‍” ആണ് കൃഷ്ണ ശങ്കറിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മോഹന്‍കുമാര്‍ ഫാന്‍സ്, ഒറ്റക്കൊമ്പന്‍ എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ ശങ്കര്‍ സിനിമാരംഗത്തേക്ക് എത്തിയത്. റെഡ് വൈന്‍, പ്രേമം, വള്ളീം തെറ്റി പുള്ളീം തെറ്റി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, തൊബാമ, മറിയം വന്ന് വിളക്കൂതി തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്