കൂടത്തായി സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി; മോഹന്‍ലാല്‍ ചിത്രത്തിന് മുമ്പേ ആരംഭിക്കും

കൂടത്തായി കൂട്ടക്കൊല കേസിനെ ആധാരമാക്കി ഒരുക്കുന്ന കൂടത്തായി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ഡിനി ഡാനിയല്‍ കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കുന്ന ചിത്രമാണിത്. സംവിധായകന്‍ റോണക്‌സ് ഫിലിപ് ആണ്. അടുത്ത മാസം പത്താം തിയതി ഈ ചിത്രത്തിന്‍ന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഈ കഥ പശ്ചാത്തലമാക്കി മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി മാസത്തില്‍ മാത്രമേ തുടങ്ങു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ ആണ് തിരക്കഥ എഴുതുന്നത്. അലക്സ് ജോസഫ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അതേ സമയം മോഹന്‍ലാല്‍ നായകനായി ഇതേ കേസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങും എന്ന് പറയപ്പെടുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുക

ഇപ്പോള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്ന കൂടത്തായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജോളി ആയി ഡിനി ഡാനിയല്‍ അഭിനയിക്കുന്നതിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഉണ്ടാകും എന്നാണ് സൂചന.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍