വലിയ മാറ്റം ഒന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ; അമ്പരപ്പിക്കുന്ന ലുക്ക് പങ്കുവെച്ച് ഖുശ്ബു

വര്‍ക്കൗട്ട് ചെയ്യാനും ഭാരം കുറയ്ക്കാനുമൊക്കെ സമയം ഒട്ടും വൈകിയിട്ടില്ലെന്ന് ആരാധകരെ ബോദ്ധ്യപ്പെടുത്തി തന്റെ ജീവിതത്തിലൂടെ ഖുശ്ബു. ഇപ്പോള്‍ രണ്ടു ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ‘അന്നും ഇന്നും, വലിയ മാറ്റമൊന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’ എന്ന ക്യാപ്ഷനോടെയാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ ഒരു ജംപ്‌സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും ഖുശ്ബു സമാനമായ ക്യാപ്ഷന്‍ നല്‍കിയിരുന്നു. കഠിനാദ്ധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല എന്നു പറഞ്ഞാണ് ഖുശ്ബു അന്ന് ചിത്രങ്ങള്‍ പങ്കുവെച്ചത്. ദിവസവും രണ്ടുമണിക്കൂറോളം വര്‍ക്കൗട്ടും കൃത്യമായ ഡയറ്റിംഗുമാണ് തന്റെ വണ്ണം കുറഞ്ഞതിനു പിന്നില്‍ എന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

2020 നവംബറിലാണ് ഖുശ്ബു വര്‍ക്കൗട്ട് ഗൗരവകരമായി കാണാനും തീരുമാനിക്കുന്നത്. അന്ന് 93 കിലോ ആയതോടെ വണ്ണം കുറയ്ക്കാന്‍ പരിശ്രമിച്ചു തുടങ്ങിയിരുന്നു. എഴുപതു ദിവസത്തോളം ആരുടെയും സഹായമില്ലാതെയാണ് വീട്ടിലെ സകലപണികളും ചെയ്തിരുന്നതും ഒപ്പം വര്‍ക്കൗട്ടും യോഗയും ശീലമാക്കിയതും തുണയായെന്നും ഖുശ്ബു പറയുകയുണ്ടായി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ