സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് വിലക്ക്; അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല. ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5ന് നടക്കാനിരുന്ന പരിപാടിക്ക് ആണ് വിസി ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പുറത്തു നിന്നുള്ളവറുടെ സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി.

കുസാറ്റിലെ അപകടത്തിന് ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെ നടന്ന അപകടത്തില്‍ നാലുപേര്‍ മരിച്ചിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നാലുപേര്‍ മരിച്ചത്.

അതേസമയം, ‘ക്വട്ടേഷന്‍ ഗ്യാങ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍. തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയാമണി, ജാക്കി ഷ്‌റപ്, സാറ അര്‍ജുന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ചിത്രത്തില്‍ തികച്ചും വ്യത്യസ്ത വേഷത്തിലാണ് സണ്ണി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. നീണ്ട തലമുടിയും പാവാടയും ഷര്‍ട്ടും ധരിച്ച് മൂക്കുത്തിയും വട്ടപ്പൊട്ടും വച്ചുള്ള ലുക്കില്‍ ആയിരുന്നു സണ്ണി പ്രത്യക്ഷപ്പെട്ടത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ