പ്രതിഫലം കുത്തനെ ഉയര്‍ത്തി കീര്‍ത്തി സുരേഷ്?

ദേശീയ അവാര്‍ഡ് തിളക്കത്തില്‍ നടി കീര്‍ത്തി സുരേഷ് പ്രതിഫലം കുത്തനെ കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍.  “മഹാനടി” എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. “മഹാനടി”ക്ക് ശേഷം താരം പ്രതിഫലം കൂട്ടിയതായാണ് ഒരു നിര്‍മാതാവ് പറയുന്നത്.

“മഹാനടി”യില്‍ അഭിനയിക്കുമ്പോള്‍ 30 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയ താരം ഇപ്പോള്‍ 60 ലക്ഷമാണ് ആവശ്യപ്പെടുന്നതെന്നാണ് നിര്‍മാതാവ് വ്യക്തമാക്കുന്നത്. “നേനു ശൈലജ”, “നേനു ലോക്കല്‍”, “മഹാനടി” എന്നീ ചിത്രങ്ങള്‍ താരത്തെ ശ്രദ്ധേയയാക്കി. ഇതോടെ 50 ലക്ഷം പ്രതിഫലം കൈപറ്റുന്ന കാജല്‍, തമന്ന, സമാന്ത എന്നീ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് കീര്‍ത്തി ആവശ്യപ്പെടുന്നത്.

താരം ഇപ്പോള്‍ ഗ്ലാമറസ് റോളുകളേക്കാള്‍ നല്ല കഥാപാത്രങ്ങളുള്ള കഥയാണ് തിരഞ്ഞെടുക്കുന്നത്. വിജയ്‌ക്കൊപ്പം “സര്‍ക്കാര്‍”, വിശാലിനൊപ്പം “സണ്ടക്കോഴി 2” എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും വലിയ പ്രതിഫലം കൈപറ്റിയില്ലെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി