ഹിമാലയത്തില്‍ കൂള്‍ ലുക്കില്‍ മഞ്ജു; 'കയറ്റ'ത്തിന്റെ ലുക്ക് പോസ്റ്റര്‍

മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കുന്ന “കയറ്റം” ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. റോട്ടര്‍ഡാം ചലചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം നേടിയ “എസ്. ദുര്‍ഗ്ഗ”ക്കും 2019ല്‍ വെനീസ് ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തില്‍ ഇടംപിടിച്ച “ചോല”ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം.

“ജോസഫ്” എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ തിരുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രു സെല്‍വരാജ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുകയാണ്.

ചോലയിലൂടെ കലാസംവിധായകനായ ദിലീപ് ദാസാണ് കയറ്റത്തിലും കലാസംവിധാനം നിര്‍വഹിച്ചിരുക്കുന്നത്. ചിത്രത്തിനു വേണ്ടി തയാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ “അഹര്‍” ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിനീഷ് ചന്ദ്രന്‍ ബിനു നായര്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേര്‍സ്.

Latest Stories

നിങ്ങൾ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, അവനെ ഒഴിവാക്കി ആ ചുമതല മറ്റാർക്കെങ്കിലും നൽകൂ, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും, നിർദേശവുമായി മുൻ കോച്ച്

'പുതുതലമുറയെ ആകർഷിക്കുന്നതിൽ വേടനെ മാതൃകയാക്കണം'; യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പരാമർശം

എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു; കോണഗ്രസ് ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ലെന്ന് പ്രള്‍ഹാദ് ജോഷി

ഒന്നാമനെ മറികടന്ന് നിയമനം, സംസ്ഥാന പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ, കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ട പഴയ കണ്ണൂർ എസ്പി

ഇസുസുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍; രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത വാഹനത്തില്‍ വാക്കിടോക്കിയും

റിഷഭ് പന്തിനെ ഇനി പുറത്താക്കാൻ കഴിയില്ല, നല്ലപോലെ കളിച്ചില്ലെങ്കിൽ പണി കിട്ടുക ആ താരത്തിന്, മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

'റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ, നിയമനം സർക്കാർ വിശദീകരിക്കണം'; ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ

ആവശ്യമരുന്നും ഉപകരണങ്ങളുമില്ല; കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളുടെയും സ്ഥിതി ശോചനീയം; ഡോക്ടര്‍ ഹാരീസ് ചിറക്കലിനെ ബലിമൃഗമാകാന്‍ വിട്ടുനല്‍കില്ലെന്ന് ചെന്നിത്തല

ചൈനയിലും പാകിസ്ഥാനിലും കണ്ണുവെയ്ക്കാന്‍ 52 മിലിട്ടറി സാറ്റ്‌ലൈറ്റുകള്‍; 27000 കോടി രൂപയുടെ ഉപഗ്രഹ വിക്ഷേപണം പദ്ധതി വേഗത്തിലാക്കാന്‍ ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധം കടുപ്പിച്ച് രാജ്യം