ഗൗരിശങ്കരം 2 വരുന്നു?.. ഇത് എന്റെ ആദ്യ നായിക..; കാവ്യയെ ചേര്‍ത്തു നിര്‍ത്തി മുന്ന

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ നായികയെ കണ്ട സന്തോഷം പങ്കുവച്ച് നടന്‍ മുന്ന സൈമണ്‍. ‘ഗൗരീശങ്കരം 2’ എന്ന ക്യാപ്ഷനോടെയാണ് കാവ്യയ്‌ക്കൊപ്പമുള്ള വീഡിയോ മുന്ന പങ്കുവച്ചിരിക്കുന്നത്. 2003ല്‍ പുറത്തിറങ്ങിയ ‘ഗൗരീശങ്കരം’ എന്ന ചിത്രത്തിലൂടെയാണ് മുന്ന മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തിലെ നായിക കാവ്യ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. ”കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2” എന്ന ക്യാപ്ഷനോടെയാണ് മുന്ന റീല്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

നിരവധി കമന്റുകളും റീലിന് ലഭിക്കുന്നുണ്ട്. ഗൗരിശങ്കരം 2 എന്ന് ക്യാപ്ഷനില്‍ നല്‍കിയതിനാല്‍ ഗൗരീശങ്കരത്തിന്റെ രണ്ടാം ഭാഗം വരുമോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഒരുപാട് നാളുകള്‍ക്കു ശേഷം രണ്ടുപേരെയും ഒരുമിച്ച് കണ്ടതില്‍ സന്തോഷമുണ്ട് എന്നും നിരവധി പേര്‍ കമന്റ് ചെയ്തു.

നടി ജയഭാരതിയുടെ അനന്തരവനായ മുന്ന സൈമണ്‍ ജനിച്ചത് തമിഴ്‌നാട്ടില്‍ ആണെങ്കിലും മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. ഗൗരീശങ്കരത്തിന് ശേഷം തമിഴ്, തെലുങ്ക് ഭാഷകളില്‍ മുന്ന സജീവമാവുകയായിരുന്നു. ചിയാന്‍ വിക്രത്തിന്റെ ധ്രുവനച്ചത്തിരം ആണ് മുന്നയുടെതായി ഇനി റിലീസിനൊരുങ്ങുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്