കാര്‍ത്തിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് സ്ട്രീമിംഗ്..; ഹാക്ക് ചെയ്യപ്പെട്ടെന്ന് താരം

നടന്‍ കാര്‍ത്തിയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. കാര്‍ത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കാര്‍ത്തി എന്ന തലക്കെട്ടോടെ ഒരു വീഡിയോയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഗെയിം എന്ന് തോന്നിക്കുന്നതാണ് വീഡിയോ.

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളലൈവ് വീഡിയോ ആണ് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാര്‍ത്തിയാണ് ലൈവ് സ്ട്രീമിംഗ് ആരംഭിച്ചത് എന്ന് തെറ്റിദ്ധരിച്ച് പലരും വീഡിയോക്ക് താഴെ കമന്റുകളുമായി എത്തി. ഇതിന് പിന്നാലെയാണ് തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം കാര്‍ത്തി അറിയിക്കുന്നത്.

പേജ് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും കാര്‍ത്തി അറിയിച്ചിട്ടുണ്ട്. അതേസമയം, ‘സര്‍ദാര്‍’ ആണ് കാര്‍ത്തിയുടെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. സിനിമ നൂറ് കോടിയലധികം കളക്ഷന്‍ നേടിക്കഴിഞ്ഞു. പി.എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍ 18ന് ഒ.ടി.ടിയിലും എത്തും.

ഈ വര്‍ഷം എത്തിയ മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു കാര്‍ത്തി കാഴ്ചവച്ചത്. വല്ലവരയന്‍ വന്തിയതേവന്‍ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ ഹിറ്റ് വേഷങ്ങളില്‍ ഒന്നാണ്. പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗത്തിനായാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.

അടുത്ത വര്‍ഷമാണ് രണ്ടാം ഭാഗം എത്തുക. ‘ജപ്പാന്‍’ എന്ന ചിത്രമാണ് കാര്‍ത്തിയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് ജപ്പാന്‍. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായികയാവുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ