കാന്താരയുടെ സെറ്റില്‍ വച്ചല്ല ആ അപകടം നടന്നത്, അന്ന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല..; മലയാളി യുവാവിന്റെ മരണത്തില്‍ നിര്‍മ്മാതാവ്

‘കാന്താര 2’ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ മലയാളി യുവാവ് നദിയില്‍ മുങ്ങി മരിച്ചതിനാല്‍ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മെയ് 6ന് ആണ് വൈക്കം സ്വദേശിയായ എംഎഫ് കപില്‍ മരിച്ചത്. കാല്‍വഴുതി സൗപര്‍ണിക നദിയില്‍ വീണ് മരിക്കുകയായിരുന്നു.

എന്നാല്‍ സിനിമയുടെ സെറ്റില്‍ വച്ചല്ല ഈ അപകടം ഉണ്ടായതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കാന്താരയുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ”ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഎഫ് കപിലിന്റെ അകാല വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.”

”കാന്താരയുടെ സെറ്റില്‍ വച്ചല്ല അദ്ദേഹത്തിന് അപകടം സംഭവിച്ചതെന്ന് ഞങ്ങള്‍ അറിയിക്കുന്നു. അന്നത്തെ ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യത്തിനല്ല അദ്ദേഹം പോയിരുന്നത്. സിനിമയുമായി ഈ അപകടത്തെ ബന്ധപ്പെടുത്തരുത് എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് നിര്‍മ്മാതാക്കളുടെ പ്രസ്താവനയില്‍ പറയുന്നത്.

അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ 2ന് ആണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്. പഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ച ഋഷബ് ഷെട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് കാന്താര.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ