കരണ്‍ ജോഹറും ആദിത്യ ചോപ്രയും ഒളിച്ചിരിക്കുകയാണ്, ഞാന്‍ ബോളിവുഡിനെ രക്ഷിക്കാന്‍ പോകുന്നു: കങ്കണ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പല ബോളിവുഡ് സിനിമകളുടെയും തിയേറ്റര്‍ റിലീസ് നീണ്ടു പോവുകയാണ്. എന്നാല്‍ കങ്കണ റണൗട്ട് നായികയായ “തലൈവി” നേരത്തെ പ്രഖ്യാപിച്ചതു പോലെ തന്നെ ഏപ്രില്‍ 23ന് തന്നെ തിയേറ്ററുകളില്‍ എത്തുകയാണ്. ഇതോടെ കരണ്‍ ജോഹറിനെ അടക്കമുള്ള നിര്‍മ്മാതാക്കളെയും നടിമാരെയും വീണ്ടും കടന്നാക്രമിച്ചിരിക്കുകയാണ് കങ്കണ.

“”എന്നെ ബോളിവുഡില്‍ നിന്നും പുറത്താക്കാനായി അവര്‍ പറ്റാവുന്നതെല്ലാം ചെയ്തു, കൂട്ടം ചേര്‍ന്ന് എന്നെ ആക്രമിച്ചു. കരണ്‍ ജോഹറും ആദിത്യ ചോപ്രയും ബോളിവുഡിലെ മഹാനടിമാരും ഇപ്പോള്‍ ഒളിച്ചിരിക്കുകയാണ്. പക്ഷേ കങ്കണ റണൗട്ടും സംഘവും 100 കോടിയുടെ സിനിമയുമായി ബോളിവുഡിനെ രക്ഷിക്കാന്‍ പോവുകയാണ്”” എന്നാണ് കങ്കണയുടെ ട്വീറ്റ്.

കങ്കണ റണൗട്ട് ജയലളിതയായി വേഷമിടുന്ന ചിത്രത്തില്‍ അരവിന്ദ് സാമിയാണ് എംജിആര്‍ ആയി വേഷമിടുന്നത്. എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത തലൈവിയുടെ ട്രെയ്‌ലര്‍ വൈറല്‍ ആയിരുന്നു. ജയലളിതയുടെ സിനിമാ പ്രവേശവും രാഷ്ട്രീയക്കാരിയായുള്ള മാറ്റവുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

ബാഹുബലി, മണികര്‍ണിക, ഭജരംഗി ഭായിജാന്‍ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി