'ജയലളിത എന്നെ പോലെ അല്ല, ഐശ്വര്യയെ പോലെയൊരു ഗ്ലാമര്‍ താരം'

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി “തലൈവി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് ജയലളിതയായി സ്‌ക്രീനിലെത്തുന്നത്. എന്നാല്‍ ജയലളിത തന്നെ പോലെ ഒരു അഭിനേത്രി ആയിരുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് കങ്കണ.

ജയലളിത തന്നെ പോലെ ഒരു നടിയായിരുന്നില്ല, ഐശ്വര്യാ റായ് ബോളിവുഡിലെന്ന പോലെ തമിഴിലെ ഗ്ലാമര്‍ താരമായിരുന്നു ജയ എന്നുമാണ് കങ്കണ പറയുന്നത്. ജയലളിതയായി അഭിനയിക്കുന്നത് തന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയായിരുവെന്നും കങ്കണ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

എന്നാല്‍ ജയലളിതക്ക് താനുമായും അല്‍പം സാമ്യമുള്ളതായും കങ്കണ പറയുന്നുണ്ട്. “”അവര്‍ എല്ലാത്തിനോടും വിമുഖതയുള്ള നടിയായിരുന്നു, എന്നെ പോലെ. എനിക്കും ഒരു നടി അല്ല ആവേണ്ടിയിരുന്നത്, അതുകൊണ്ടാണ് ഞങ്ങള്‍ വ്യത്യസ്തരായ അഭിനേതാക്കളായത്”” എന്ന് കങ്കണ വ്യക്തമാക്കി. എ.എല്‍ വിജയ് ആണ് തലൈവി ഒരുക്കുന്നത്. അരവിന്ദ് സ്വാമിയാണ് എംജിആറായി വേഷമിടുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ