നടി കനക മാനസിക നില തെറ്റിയ നിലയില്‍ ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിന് പിന്നില്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് കനക. ഇപ്പോഴിതാ സ്വന്തം വീടും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കനക എത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം നടിയുടെ വീടിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം കത്തി നശിച്ച് വലിയൊരു ബാധ്യത നടിയ്ക്ക് ഉണ്ടായതായിട്ടാണ് വിവരം.

അതിനു പിന്നാലെ കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന തലത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനു കാരണം കനകയുടെ ചെന്നൈയിലെ വീട്ടില്‍ തീ പടര്‍ന്നപ്പോള്‍ അയല്‍വാസികളും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയെങ്കിലും ഇവരെ ആദ്യം നടി വീട്ടിലേക്ക് കയറ്റിയിരുന്നില്ല എന്ന തരത്തിലുള്ള വാര്‍ത്തകളാണ്.

ഫയര്‍ ഫോഴ്സ് സംഘത്തോടും പൊലീസിനോടും കനക വളരെ മോശമായാണ് പ്രതികരിച്ചതെന്നും നാട്ടുകാരെ ആരെയും അങ്ങോട്ട് അടുപ്പിക്കാറില്ലെന്നും അയല്‍വാസി പറഞ്ഞുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിരുന്നു.

അതിന് പിന്നാലെയാണ് കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന തലത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായത്. പൂജ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടയില്‍ തീ ആളി കത്തുകയും വീടിനു അകത്തു തീ പടരുക ആയിരുന്നു എന്നാണ് ഇതുസംബന്ധിച്ച് വീട്ടുകാരുടെ വിശദീകരണം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം