'എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ കമല്‍ഹാസന് മാത്രം: മറുപടി നല്‍കി അല്‍ഫോണ്‍സ് പുത്രന്‍

തന്റെ പുതിയ സിനിമ ഗോള്‍ഡിന്് നേരെ വന്ന മോശം പ്രതികരണങ്ങളോടും ട്രോളുകളോടും പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രന്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ‘ഗോള്‍ഡ് ഒരു മോശം സിനിമയാണ്, അത് അംഗീകരിച്ച് അടുത്ത പടം ഇറക്ക്, സീന്‍ മാറും,’ എന്നായിരുന്നു കമന്റ്. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് മറുപടി അറിയിച്ചിരുക്കുന്നത്.

ഇത് തെറ്റാണ് ബ്രോ, നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ ഹാസന്‍ സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയില്‍ എന്നേക്കാള്‍ കൂടുതല്‍ പണി അറിയാവുന്ന വ്യക്തി.

അപ്പോള്‍ ഇനി പറയുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,’ എന്നായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. എന്നാല്‍ അല്‍പ്പനേരത്തിനുള്ളില്‍ തന്നെ ഈ പോസ്റ്റ് നീക്കം ചെയ്തു.

താന്‍ ആരുടേയും അടിമയല്ല എന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല എന്നുമായിരുന്നു ട്രോളുകള്‍ക്ക് പ്രതിഷേധം അറിയിച്ചുള്ള് അല്‍ഫോണ്‍സിന്റെ കുറിപ്പ്. ഇനിയും ഇത്തരം അധിക്ഷേപങ്ങളുണ്ടായാല്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് സംവിധായകന്‍.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ