താരകുടുംബത്തില്‍ നിന്നും ഒരാള്‍കൂടി സിനിമയിലേക്ക്; കല്‍പ്പനയുടെ മകള്‍ നായികയായെത്തുന്ന സിനിമ ഇതാണ്

മലയാള സിനിമയെ ദു:ഖത്തിലാഴ്ത്തിയാണ് അപ്രതീക്ഷിതമായി കല്‍പ്പന യാത്രയായത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഈ നടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത ഇന്നും അതേ പോലെ തുടരുകയാണ്. കോമഡിയായാലും സീരിയസ് കഥാപാത്രമായലും അങ്ങേയറ്റം ഭംഗിയായി അവതരിപ്പിക്കുന്ന താരത്തിന്റെ കുറവ് പലപ്പോഴും അറിയുന്നുണ്ട്. പ്രേക്ഷക മനസ്സില്‍ ഇന്നും ദു:ഖപുത്രിയായി കല്‍പ്പന ജീവിക്കുന്നുണ്ട്. കല്‍പ്പനയുടെ മകള്‍ ശ്രീമയിയ്ക്കും അഭിനയത്തോട് ഏറെ ഇഷ്ടമാണെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കലാരഞ്ജിനിയുടെ പിന്നാലെ സിനിമയിലേക്കെത്തിയതാണ് കല്‍പ്പനയും ഉര്‍വശിയും. എന്നാല്‍ ഈ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയില്‍ എത്തുകയാണ്. കല്‍പ്പനയുടെ മകള്‍ ശ്രീമയി

സംവിധായകന്‍ കമലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന സുമേഷ് ആദ്യമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ സിനിമാ പ്രവേശം. “കുഞ്ചിയമ്മയും അഞ്ച് മക്കളും” എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. പല വേദികളിലും തന്റെ അഭിനയമോഹത്തെക്കുറിച്ച് ശ്രീമയി തുറന്നു പറഞ്ഞിരുന്നു.

കല്‍പ്പനയുടെ കുടുംബത്തിലുള്ള മുഴുവന്‍ പേരും ശ്രീമയിയുടെ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ശ്രീമയിയുടെ സിനിമാപ്രവേശത്തിനായി കാത്തിരിക്കുന്നത്.

Latest Stories

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്