'കാളിയര്‍ കോട്ടേജ്', അപ്പാനി ശരത് നായകനാകുന്ന പുതിയ വെബ് സീരിസ് ആരംഭിച്ചു

അപ്പാനി ശരത് വേഷമിടുന്ന വെബ് സീരിസ് “കാളിയാര്‍ കോട്ടേജ്”ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഉണ്ണി ഭവാനി സംവിധാനം ചെയ്യുന്ന സീരിസിന്റെ ചിതച്രീകരണം ആരംഭിച്ച വിവരം ശരത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സീരിസിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആനന്ദ് സതീഷ് ആണ്.

കുട്ടിക്കാനം, ഇടുക്കി എന്നിവിടങ്ങളിലായാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴില്‍ ” ഓട്ടോ ശങ്കര്‍” എന്ന വെബ് സീരിസില്‍ അഭിനയിച്ച് അപ്പാനി ശരത് ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ്നാട്ടിലെ ഗുണ്ടാനേതാവായിരുന്ന ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കറിന്റെ ജീവിതമായിരുന്നു സീ5ല്‍ സ്ട്രീം ചെയ്ത വെബ് സീരീസില്‍ താരം അവതരിപ്പിച്ചത്.

“അങ്കമാലി ഡയറീസി”ലെ അപ്പാനി രവി എന്ന കഥാപാത്രത്തിന് ശേഷമാണ് ശരത് കുമാര്‍ അപ്പാനി ശരത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. വില്ലന്‍ വേഷത്തിലൂടെ സിനിമാ രംഗത്തെത്തിയ താരം വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സച്ചിന്‍, ലവ് എഫ്.എം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മണിരത്നത്തിന്റെ “ചെക്ക ചിവന്ത വാന”ത്തിലും വിശാല്‍ നായകനായ “സണ്ടക്കോഴി-2” തുടങ്ങിയ തമിഴ് സിനിമകളിലും അപ്പാനി ശരത് വേഷമിട്ടിട്ടുണ്ട്. ചുങ്കം കിട്ടിയ ആട്ടിന്‍കൂട്ടം, ചാരം, ബെര്‍നാര്‍ഡ് തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്