ഷൈലോക്കില്‍ കട്ട വില്ലനിസവുമായി ഷാജോണ്‍; ചിത്രത്തിലേക്ക് 'ടിക്കറ്റ്' കൊടുത്തത് മമ്മൂട്ടി; തുറന്നു പറഞ്ഞ് താരം

മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ റോളില്‍ എത്തുന്നത് കലാഭവന്‍ ഷാജോണാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷാജോണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ കഥാപാത്രത്തിനായി തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണെന്നും ഷാജോണ്‍ പറഞ്ഞു.

“ഞാനിപ്പോള്‍ ചെയ്യുന്നത് മമ്മൂക്ക നായകനാകുന്ന ഷൈലോക്ക് എന്ന പടമാണ്. അതില്‍ കട്ട നെഗറ്റീവ് റോളാണ് എനിക്കുള്ളത്. വളരെ സ്‌ട്രോങ്ങായ ക്യാരക്ടറാണത്. എനിക്ക് സന്തോഷം തോന്നിയത് അതിന്റെ തിരക്കഥാകൃത്തുക്കള്‍ പറഞ്ഞ കാര്യം കേട്ടപ്പോഴാണ്. “ആ കഥാപാത്രത്തിനായി ഞങ്ങള്‍ നാലഞ്ച് പേരുടെ പേര് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. ചേട്ടന്റെ പേര് പറഞ്ഞപ്പോള്‍ അവന്‍ ഓക്കെയാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്.” ഞാന്‍ ബ്രദേഴ്‌സ് ഡേയും തിരക്കിലായതിനാല്‍ ഡേറ്റില്‍ ചില മാറ്റങ്ങളും വരുത്തി.” ഷാജോണ്‍ പറഞ്ഞു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. മീനയാണ് നായിക.

മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിരാജ് കിരണ്‍ കോംപോ തന്നെയാകും സിനിമയുടെ പ്രധാനആകര്‍ഷണം. ദ മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ