ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി 'കള'; അഭിമാന നിമിഷമെന്ന് പ്രതികരിച്ച് ടൊവിനോ

ടൊവീനോ പ്രധാനവേഷത്തിലെത്തിയ ചിത്രം കള ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കള ടീമിന് ഇത് അഭിമാന നിമിഷം എന്നാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കളയുടെ തിയേറ്റര്‍ റിലീസ്. ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്.ചിത്രത്തിന്റെ അവതരണ ശൈലിയെയും സംവിധാന മികവിനെയും കുറിച്ച് മികച്ച പ്രതികരണമാണ് കിട്ടിയത്. പിന്നീട് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.

രോഹിത്ത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്തത്. യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ