'അവര്‍ക്ക് വേണ്ടത് ഒരു ഫൈറ്റായിരുന്നു, എന്നാല്‍ അവന്‍ ഒരു യുദ്ധം തന്നെ കൊടുത്തു'; കടുവ തുടങ്ങുന്നു

പൃഥ്വിരാജ് നായകനാകുന്ന ചിത്രം കടുവയ്ക്ക് തുടക്കമായി. ഈ വിവരം അദ്ദേഹം തന്നെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാസ് എന്റര്‍ട്ടെയ്നറായ “കടുവ” സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. 90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

നേരത്തെ കടുവയുടെ ചിത്രീകരണം തടഞ്ഞു കൊണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതി ഉത്തരവിറക്കിയിരുന്നു. 2018 ല്‍ പരാതിക്കാരനായ അനുരാഗ് അഗസ്റ്റസില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി തിരകഥാകൃത്തായ ജിനു എബ്രഹാം അന്യായക്കാരന് നല്‍കിയ സിനിമയുടെ തിരക്കഥ പിന്നീട് അനുരാഗിന്റെ അറിവോ സമ്മതമോ ഇല്ലാതെ നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിയും കൂട്ടായി സിനിമ നിര്‍മ്മിക്കുന്നതിനു വേണ്ടി സിനിമയുടെ തിരക്കഥ നല്‍കിയെന്നായിരുന്നു പരാതി. സിനിമ നിര്‍ത്തിവയ്ക്കേണ്ടി വന്നതിനാലുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നല്‍കിയ തുകയും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

Latest Stories

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്