പിണറായി ഭരണത്തില്‍ മാത്രമാണ് വിശ്വാസികള്‍ക്ക് നേരെ നീചമായ ആക്രമണം നടക്കുന്നത്..; ചിത്രയ്ക്ക് പിന്തുണയുമായി കെ. സുരേന്ദ്രന്‍

ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ചിത്രയ്ക്ക് പിന്തുണയുമായാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. പിണറായി ഭരണത്തില്‍ നമ്മുടെ കേരളത്തില്‍ മാത്രമാണ് വിശ്വാസികള്‍ക്ക് നേരെ നീചമായ സൈബര്‍ ആക്രമണം നടക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ് ഇത് വരെ ഈ വിഷയത്തില്‍ വാ തുറന്നിട്ടില്ല എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

കെ സുരേന്ദ്രന്റെ കുറിപ്പ്:

സനാതന ധര്‍മ്മത്തില്‍ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെഎസ് ചിത്ര ഇന്ന് ഭീകരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. മലയാളത്തിന്റെ വാനമ്പാടിയെ അല്ലെങ്കില്‍ ഈ ഇടത്- ജിഹാദി എക്കോ സിസ്റ്റം ആക്രമിക്കാന്‍ പിന്നെ കാരണമെന്താണ്? വിശ്വാസികളായ ആളുകളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഒരു വിളക്ക് വയ്ക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും, വടക്ക് കിഴക്ക് മുതല്‍ പടിഞ്ഞാറു വരെയും നാനാ മതസ്ഥര്‍, പല ഭാഷകള്‍ സംസാരിക്കുന്നവര്‍, പല ഭക്ഷണ രീതി പിന്തുടരുന്നവര്‍ ഈ ദിനങ്ങള്‍ ആഘോഷകരമാക്കുമ്പോള്‍ ഇങ്ങ് പിണറായി ഭരണത്തില്‍ നമ്മുടെ കേരളത്തില്‍ മാത്രമാണ് വിശ്വാസികള്‍ക്ക് നേരെ നീചമായ സൈബര്‍ ആക്രമണം നടക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ് ഇത് വരെ ഈ വിഷയത്തില്‍ വാ തുറന്നിട്ടില്ല.

സാമൂഹ്യമാധ്യമങ്ങളില്‍ പിണറായിക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ പിടിച്ചകത്തിടുന്ന പൊലീസ് എവിടെയാണിപ്പോള്‍? ഈ സൈബര്‍ ആക്രമണം നടത്തുന്ന ആളുകള്‍ക്കെതിരെ കേരള പൊലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. കെഎസ് ചിത്രയ്ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ