'കാര്‍ലോസ് സിന്‍സ് 1977', ജോജുവിന്റെ ജന്മദിനത്തില്‍ 'പീസ്' ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. കാര്‍ലോസ് സിന്‍സ് 1977 എന്ന് ആലേഖനം ചെയ്ത പോസ്റ്ററാണ് ജോജുവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തിറക്കിയത്. സന്‍ഫീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ ത്രില്ലറായാണ് എത്തുന്നത്.

കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ 75 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. ജോജു ജോര്‍ജിന് പുറമെ അനില്‍ നെടുമങ്ങാട്, ശാലു റഹിം, രമ്യാ നമ്പീശന്‍, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അര്‍ജുന്‍ സിങ്, പൗളി വത്സന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി.

സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേയ്ക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഹ്നിസ്, രാജശേഖരന്‍, സ്റ്റില്‍സ് ജിതിന്‍ മധു, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്ത്, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, സ്റ്റോറി ബോര്‍ഡ്: ഹരീഷ് വള്ളത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

May be an image of 1 person

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ