സ്റ്റാര്‍ഡത്തില്‍ എനിക്ക് താല്‍പര്യമില്ല, ഞാന്‍ എന്ന് ഉഴപ്പുന്നോ അന്ന് നിങ്ങള്‍ എന്നെ കട്ട് ചെയ്യും: ജോജു ജോര്‍ജ്ജ്

ജോജു ജോര്‍ജ്ജ് നായകനായെത്തിയ ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൊറിഞ്ചുവായി ജോജു സ്‌ക്രീനില്‍ തകര്‍ത്താടുമ്പോള്‍ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. ജോസഫിന് ശേഷം ഒരു സ്റ്റാര്‍ഡം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് അല്ലെ എന്ന ചോദ്യത്തിന് ജോജു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

“നിങ്ങള്‍ക്ക് അത് തോന്നുന്നുണ്ടെങ്കില്‍ അത് ഒരു തോന്നല് മാത്രമാണ്. എനിക്ക് എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ പറ്റുന്നുണ്ടോ അത്രത്തോളം കാലം സിനിമയും കിട്ടും. നിങ്ങള്‍ക്ക് എന്നോട് ഇഷ്ടവും ഉണ്ടാകും. ഞാന്‍ എന്ന് ഉഴപ്പുന്നോ അന്ന് നിങ്ങള്‍ എന്നെ കട്ട് ചെയ്യും. അതല്ലാതെ അതിന്റപ്പുറത്തേക്ക് ഒരു കാര്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അത് എല്ലാ നടന്മാര്‍ക്കും അങ്ങനെ തന്നെയാണ്.സ്റ്റാര്‍ഡത്തില്‍ എനിക്കൊരു താല്‍പര്യമില്ല””

2015 ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല ആണ് പൊറിഞ്ചുമറിയം ജോസിന് മുന്നേ ജോഷി സംവിധാനം ചെയ്തത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സിനിമയാണ് “പൊറിഞ്ചു മറിയം ജോസ്”. ഒരു നാടിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുനാളിന്റെയും ഒക്കെ പശ്ചാലത്തില്‍ ആണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂരും തൃശൂരുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്