ഷാജി പാപ്പാന്‍ നടുവും തല്ലി വീണു, താക്കോല്‍ക്കാരന്‍ ഓണ്‍ലൈന്‍ സമരത്തില്‍, ജോണ്‍ ഡോണ്‍ബോക്‌സോയ്ക്ക് കൊറോണ; വീഡിയോ വൈറല്‍

സിനിമയിലെ നായക കഥാപാത്രങ്ങള്‍ ലോക്ഡൗണില്‍ എന്തു ചെയ്യുകയാകും? തന്റെ എല്ലാ കഥാപാത്രങ്ങളും എന്തു ചെയ്യുകയാവും എന്ന് ജയസൂര്യയ്ക്ക് അറിയാം. ഷാജി പാപ്പന്‍, അംഗൂര്‍ റാവുത്തര്‍, ജോയ് താക്കോല്‍ക്കാരന്‍, ജോണ്‍ ഡോണ്‍ബോസ്‌കോ, മേരിക്കുട്ടി എന്നീ കഥാപാത്രങ്ങളുടെ വിശേഷവുമായാണ് ജയസൂര്യ എത്തിയിരിക്കുന്നത്. താരം പങ്കുവച്ച വീഡിയോ വൈറലാവുകയാണ്.

ജയസൂര്യയുടെ പോസ്റ്റ്:

“ഞാന്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ ഈ കൊറോണ കാലത്ത് ഇപ്പോ എന്ത് ചെയ്യായിരിക്കും ?? ചുമ്മാ ഒരു കൗതുകം .. നോക്കാല്ലേ.”-വിഡിയോ പങ്കുവച്ച് ജയസൂര്യ കുറിച്ചു. ഓരോ കഥാപാത്രങ്ങളെ കുറിച്ചും വിവരിക്കുന്നത് താരത്തിന്റെ ശബ്ദത്തിലൂടെയാണ്. വീഡിയോയുടെ എഡിറ്റിംഗ് മകന്‍ അദ്വൈതും.

വീഡിയോയില്‍ നിന്നുള്ള ജയസൂര്യയുടെ ചില വിവരണങ്ങള്‍:

ഈ കൊറോണക്കാലത്തും അമ്മച്ചിയുടെ അതിയായ നിര്‍ബന്ധം കാരണം പെണ്ണുകാണാന്‍ പോകാനിരുന്ന ഷാജി പാപ്പനാണ്. അതിനിടെയാണ് പ്ലാവില്‍ ചക്കയിടാന്‍ കേറി നടുവും തല്ലി വീണത്. അബുവും ക്ലീറ്റസും എല്ലാവരും കൂടി പാപ്പനെയും പൊക്കി ആശുപത്രിയില്‍ പോയിട്ടുണ്ട്.

ആനപ്പിണ്ടത്തില്‍ കുറച്ച് കല്‍ക്കണ്ടവും തേനുമൊക്കെ ചേര്‍ത്ത് കൊറോണയ്ക്കുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ച് അതൊന്ന് വിപണിയിലേയ്ക്ക് എത്തിക്കാന്‍ കഴിയാതെ മന്ത്രിമാരെയൊക്കെ പാഠം പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴി നിരാഹാരം തുടങ്ങാനുള്ള പദ്ധതിയിലാണ് ജോയ് താക്കോല്‍ക്കാരന്‍.

കണ്ടവരുടെ കണ്ണില്‍ നോക്കി കൊറോണ കണ്ടുപിടിക്കുന്ന ജോണ്‍ ഡോണ്‍ബോസ്‌കോ കൊറോണ പിടിച്ച് ക്വാറന്റൈനിലാണ്.

ബാങ്കിലെ തിരക്കും ഇന്‍സ്പറേഷന്‍ ടോക്കുമായി സുധി തിരക്കിലാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി രഞ്ജിത്ത് ശങ്കറിന്റെ വിളിയും എത്തിയിട്ടുണ്ട്. സ്റ്റീഫന്‍ ലൂയിസ് മഴയും കണ്ട് ജോണിനോട് സംസാരിച്ചു കിടക്കുകയാണ്.

ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങുന്നവരെ ഉപദേശിച്ചും ശകാരിച്ചും തിരക്കിലാണ് മേരിക്കുട്ടി. മന്ത്രിയുടെ ഓഫിസില്‍ നിന്ന് പ്രമോഷന്‍ ഓര്‍ഡറും വരുന്നുണ്ട്. അബ്ദുവിനെക്കുറിച്ച് ജയസൂര്യയ്ക്ക് പറയാനുള്ളത് ഒരു പോസ്റ്റ് കഥയാണ്. ഇതെല്ലാം കണ്ട് മുകളില്‍ ഇരിക്കുകയാണ് വിപി സത്യനും അന്‍ഗൂര്‍ റാവുത്തറും.

Latest Stories

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ