മഹേഷ് ബാബുവിനൊപ്പം ജയറാം; ചിത്രം വരുന്നു

നടന്‍ ജയറാം പ്രധാനവേഷത്തിലെത്തുന്ന ഒരു തെലുങ്ക് ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. ഇതുവരെ പേര് നല്‍കിയിട്ടില്ലാത്ത ചിത്രത്തില്‍ മഹേഷ് ബാബുവിനൊപ്പമാണ് ജയറാം പ്രധാന കഥാപാത്രത്തില്‍ എത്തുന്നത്. അങ്ങ് വൈകുണ്ഡപുരം എന്ന അല്ലു അര്‍ജുന്‍ സിനിമയ്ക്ക് ശേഷം ജയറാം പ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രം കൂടി ആയിരിക്കും ഈ മഹേഷ് ബാബു ചിത്രം.

മഹേഷ് ബാബുവിനൊപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ജയറാമിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയത്. മഹേഷ് ബാബുവിന്റെ അഭിനയ ജീവിതത്തിലെ 28 മത് ചിത്രമാണിത്. താരത്തിനൊപ്പവും ത്രിവിക്രം ശ്രീനിവാസനൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ ജയറാം പോസ്റ്റ് ചെയ്തിരുന്നു.

മഹേഷ് ബാബുവിന്റെ അച്ഛന്റെ സിനിമകളുടെ ആരാധകനായിരുന്നു താനെന്നും അദ്ദേഹത്തിന്റെ ചിത്രം കണ്ട് വളര്‍ന്ന താനിപ്പോള്‍ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ജയറാം എഴുതിയിട്ടുണ്ട്.

രാം ചരണും ശങ്കറും ഒരുമിച്ചെത്തുന്ന ആര്‍ സി 15, മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2, സാമന്ത-വിജയ് ദേവരകൊണ്ട പ്രധാന കഥാപാത്രം ആകുന്ന ഖുശി എന്നിവയാണ് ജയറാമിന്റെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ അന്യഭാഷ ചിത്രങ്ങള്‍. കന്നഡച്ചിത്രമായ ‘ഗോസ്റ്റി’ലും താരം പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്.അതാടു, ഖലേജ എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് ബാബുവും ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് SSMB28. 2023 ഓഗസ്റ്റില്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തില്‍ നായികമാരായെത്തുന്നത് പൂജ ഹെഗ്ഡെയും ശ്രീലീലയുമാണ്.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ