ഞാന്‍ നിങ്ങളെ ശരിക്കും വെറുക്കുന്നു..; ജയം രവിക്കെതിരെ ആരാധകന്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം, കാര്യം ഇതാണ്..

ജയം രവിയെ വെറുക്കുവെന്ന പോസ്റ്റുമായി താരത്തിന്റെ ആരാധകന്‍. താരത്തിന്റെ തന്നെ ആരാധക സംഘടനയിലുള്ള ഒരാളാണ് നടനെതിരെ പോസ്റ്റുമായി രംഗത്തെത്തിയത്. തന്റെ കൂടെ ഫോട്ടോ എടുത്തില്ല എന്നതാണ് മുനിയന്‍ എന്ന എക്‌സ് അക്കൗണ്ടില്‍ എത്തിയ പരാതി. ആരാധകന്റെ പരാതിക്ക് ജയം രവി മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ നിങ്ങളെ ശരിക്കും വെറുക്കുന്നു. ഫാന്‍സ് ക്ലബ്ബ് വേണമെങ്കില്‍ എല്ലാ ആരാധകരെയും വിളിക്കണം. ഇതിന് മുമ്പ് ഞാന്‍ താങ്കളെ ഇങ്ങനെ കണ്ടിട്ടില്ല. എന്നെ ഫോട്ടോ എടുക്കാന്‍ അനുവദിച്ചില്ല… എന്നിങ്ങനെയാണ് ആരാധകന്‍ പങ്കുവച്ച പരാതിയില്‍ ഉള്ളത്. ഇതിന് എന്തുകൊണ്ടാണ് ഫോട്ടോ എടുക്കാന്‍ പറ്റാതിരുന്നത് എന്ന് വിശദീകരിച്ചു കൊണ്ട് ക്ഷമ ചോദിച്ചിരിക്കുകയാണ് ജയം രവി.

”ക്ഷമിക്കണം ബ്രോ.. ഞാന്‍ 300ല്‍ അധികം ഫോട്ടോകള്‍ എല്ലാവര്‍ക്കുമൊപ്പം എടുത്തു കഴിഞ്ഞു. എങ്ങനെയാണ് നിങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ വിട്ടു പോയതെന്ന് അറിയില്ല. ചെന്നൈയിലേക്ക് വരൂ, നമുക്ക് ഒരുമിച്ച് സെല്‍ഫി എടുക്കാം. വെറുപ്പ് കാണിക്കല്ലേ.. സ്‌നേഹം പരത്തൂ” എന്നാണ് ജയം രവിയുടെ മറുപടി.

അതേസമയം, ‘സൈറണ്‍’ എന്ന ചിത്രമാണ് ജയം രവിയുടെതായി ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക. ഫെബ്രുവരി 16ന് തിയേറ്ററില്‍ എത്തിയ ചിത്രം ആന്റണി ഭാഗ്യരാജ് ആണ് സംവിധാനം ചെയ്തത്.

Latest Stories

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം: ബിജെപി സ്ഥാനാർത്ഥിക്ക് പ്രചാരണ വിലക്ക്

ഞാൻ കാരണമാണ് ആർസിബിക്ക് അന്ന് ആ പണി കിട്ടിയത്, തുറന്ന് പറച്ചിലുമായി ഷെയ്ൻ വാട്‌സൺ

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; ആവേശം അങ്കണവാടിയില്‍; ഡിഎംകെ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്

രാജീവ് ഗാന്ധി: ആധുനിക ഇന്ത്യയുടെ ദാർശനികൻ; പ്രണയം, രാഷ്ട്രീയം, ഭരണം, വിവാദം, മരണം

പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, ഞാൻ വളരെ സുന്ദരിയാണെന്നൊക്കെ പറയും, ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല: അനാർക്കലി

ഇന്ത്യ മുന്നണി അധികാരത്തിലേറും; മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്ന് കെജ്‌രിവാൾ

പ്ലാസ്റ്റര്‍ ഒരു ഭാഗം ഇളകി; തിരുവനന്തപുരത്ത് നഴ്‌സിംഗ് അസിസ്റ്റന്റിന് മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍

രോഹിതും ഹാർദിക്കും അറിയാൻ, പ്രത്യേക സന്ദേശവുമായി നിത അംബാനി; വീഡിയോ പുറത്തുവിട്ട് മുംബൈ ഇന്ത്യൻസ്

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി