തകര്‍പ്പന്‍ ആക്ഷനുകളുമായി ദിലീപും അര്‍ജുനും: 'ജാക്ക് ഡാനിയല്‍' ടീസര്‍

“സ്പീഡ് ട്രാക്കി”ന് ശേഷം ദിലീപും എസ് എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം “ജാക്ക് ഡാനിയലി”ന്റെ ടീസര്‍ പുറത്ത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്‍ജുന്‍ സര്‍ജയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അഞ്ജു കുര്യനാണ് നായിക.

ഷിബു കമല്‍ തമീന്‍സ ആണ് ചിത്രം നിര്‍മിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെടെ മൂന്ന് സംഘട്ടന സംവിധായകരാണ് ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ഗോവയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍. എന്‍ജികെ എന്ന ചിത്രത്തിനു വേണ്ടി പ്രവൃത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

“പ്രൊഫസര്‍ ഡിങ്കന്‍”, “പറക്കും പപ്പന്‍” എന്നിവയാണ് ദിലീപിന്റെ മറ്റ് പുതിയ ചിത്രങ്ങള്‍. “മരക്കാര്‍: അറബിക്കടലിന്റെ സിംഹം”, “ജന ഗണ മന” എന്നിവയാണ് അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍