'ഇഷ്കി'ലെ കത്രിക വെയ്ക്കാത്ത ക്ലൈമാക്‌സ് രംഗം; വീഡിയോ പങ്കുവെച്ച് സംവിധായകന്‍

കേരളത്തിലടക്കം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് സദാചാര പൊലീസിംഗ്. ഒരു ആണോ പെണ്ണോ ഒന്നിച്ചിരുന്നു, നടന്നു എന്നൊക്കെ പറഞ്ഞ് കൈയേറ്റം ചെയ്യുന്ന ഒരുകൂട്ടര്‍. അവര്‍ക്കെല്ലാം ചുട്ട മറുപടിയുമായി എത്തിയ ചിത്രമായിരുന്നു ഇഷ്‌ക്. ഷെയിന്‍ നിഗം നായകനായിട്ടെത്തിയ ചിത്രം നവാഗതനായ അനുരാജ് മനോഹര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ കത്രിക വെയ്ക്കാത്ത ക്ലൈമാക്‌സ് രംഗം പങ്കു വെച്ചിരിക്കുകയാണ് അനുരാജ് മനോഹര്‍.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചത്. അതേ രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംവിധായകന്‍ അനുരാജ് മനോഹര്‍ പങ്കുവെച്ചത്. “ഇഷ്‌കിന്റെ ,ഇടപെടലുകള്‍ ഇല്ലാത്ത കത്രിക വെയ്ക്കാത്ത സംവിധായകന്റെ വേര്‍ഷന്‍. വസുധയുടെ നടുവിരല്‍ വ്യക്തമാണ്.” എന്ന തലക്കെട്ടോടെയാണ് രംഗം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്നിന്റെ നായികയായി എത്തിയത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്