ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിവിന്‍ പോളിയും; 'എന്‍' ഹൈലൈറ്റ് ചെയ്ത് സംവിധായകന്‍, 'ബെന്‍സ്' പോസ്റ്റര്‍ ചര്‍ച്ചകളില്‍

ലോകേഷ് കനകരാജ് കഥയെഴുതി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന രാഘവ ലോറന്‍സ് ചിത്രം ‘ബെന്‍സ്’ ചര്‍ച്ചകളില്‍ നിറയുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. എന്നാല്‍ നടന്‍ ആരാണെന്ന് വ്യക്തമാക്കാതെ തിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

തലമുടി അല്‍പ്പം നീട്ടി വളര്‍ത്തി, താടി വച്ചിരിക്കുന്ന ഈ നടന്‍ നിവിന്‍ പോളിയാണ് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഞങ്ങളുടെ വില്ലനെ പരിചയപ്പെടുത്തുന്നു എന്നാണ് പോസ്റ്ററിലെ ആള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ എഴുതിയിരിക്കുന്നത്. You are ‘N’ot Ready for this എന്നാണ് ചിത്രം പങ്കുവച്ച് സംവിധായകന്‍ ഭാഗ്യരാജ് കണ്ണന്‍ എഴുതിയത്.

ഇതില്‍ എന്‍ എന്ന അക്ഷരം ഹൈലൈറ്റ് ചെയ്തത് നിവിന്‍ പോളിയെ സൂചിപ്പിച്ചു കൊണ്ടാണ് എന്ന കമന്റുകളാണ് നിറയുന്നത്. നിവിന്‍ വണ്ണം കുറച്ച് രൂപമാറ്റം നടത്തിയത് ബെന്‍സ് സിനിമയ്ക്ക് വേണ്ടിയാണെന്നും ചര്‍ച്ചകള്‍ എത്തുന്നുണ്ട്. അതേസമയം, ചിത്രത്തിലെ നായകനായ രാഘവ ലോറന്‍സിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു.

എന്റെ യൂണിവേഴ്സിലേക്ക് സ്വാഗതം എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് ലോകേഷ് തന്നെയാണ് രാഘവയെ അവതരിപ്പിച്ചത്. ബുള്ളറ്റില്‍ മുഖം മൂടുന്ന ചുവന്ന ഹെല്‍മറ്റ് ധരിച്ചെത്തുന്ന ബെന്‍സിന്റെ വാണ്ടഡ് പോസ്റ്ററിനൊപ്പമാണ് വീഡിയോ. പിന്നാലെയാണ് ഹോട്ടലില്‍ മീന്‍ വൃത്തിയാക്കുന്ന രാഘവ ലോറന്‍സിന്റെ മുഖം തെളിയുന്നത്. മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്നതായാണ് രാഘവയെ അവതരിപ്പിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്