ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ സിനിമകള്‍; ഒന്നാം സ്ഥാനത്ത് ആര്‍ആര്‍ആര്‍

ഈ വര്‍ഷം ജനപ്രീതിയില്‍ മുന്‍നിരയിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റില്‍ ബോളിവുഡിന്റെ സാന്നിധ്യം പേരിനു മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുള്ള ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ചിത്രങ്ങളൊന്നും ഇല്ല.

എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ രണ്ടാമത് ഹിന്ദി ചിത്രം ദ് കശ്മീര്‍ ഫയല്‍സ് ആണ്. കെജിഎഫ് ചാപ്റ്റര്‍ 2 ആണ് മൂന്നാം സ്ഥാനത്ത്.

ജനപ്രീതിയില്‍ മുന്നിലുള്ള 10 ഇന്ത്യന്‍ സിനിമകള്‍
1. ആര്‍ആര്‍ആര്‍

2. ദ് കശ്മീര്‍ ഫയല്‍സ്

3. കെജിഎഫ് ചാപ്റ്റര്‍ 2

4. വിക്രം

5. കാന്താര

6. റോക്കട്രി

7. മേജര്‍

8. സിതാ രാമം

9. പൊന്നിയിന്‍ സെല്‍വന്‍ 1

10. 777 ചാര്‍ലി

ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ആര്‍ആര്‍ആര്‍. 1112.5 കോടിയാണ് ചിത്രം നേടിയ ആഗോള ഫൈനല്‍ ബോക്‌സ് ഓഫീസ് ഗ്രോസ്. രാജമൗലിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ ആര്‍ആര്‍ആര്‍ നേടിയ സ്വീകാര്യത. നെറ്റ്ഫ്‌ലിക്‌സ് റിലീസിലൂടെ പാശ്ചാത്യ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ ചിത്രം നെറ്റ്ഫ്‌ലിക്‌സിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീണ്ട 14 വാരങ്ങളിലാണ് ഇടംപിടിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ