ഐ. എഫ്. എഫ്. ഐ 2023; 'ആട്ടം' ഉദ്ഘാടന ചിത്രം; മമ്മൂട്ടി- ജ്യോതിക ചിത്രം 'കാതലും' ഇന്ത്യൻ പനോരമയിൽ

ഗോവയിൽ വെച്ചുനടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന  ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിൽ വിനയ് ഫോർട്ട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

20 നോൺ ഫീച്ചർ സിനിമകളും 25 ഫീച്ചർ സിനിമകളുമാണ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തത്. ഏഴ് മലയാളം സിനിമകളാണ് ഇത്തവണ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇരട്ട രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട, ജിയോ ബേബിയുടെ മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്, ഗണേഷ് രാജിന്റെ പൂക്കാലം, ജൂഡ് ആന്റണി ജോസഫിന്റെ 2018, വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്നീ സിനിമകളും മേളയിൽ ഇടം പിടിച്ചിട്ടുണ്ട്.

IFFI

നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് ആനന്ദ​ ജ്യോതി സംവിധാനം ചെയ്ത ശ്രീ രുദ്രം എന്ന ചിത്രവും ഇടം നേടി. നവംബർ  20 മുതൽ 28 വരെ ​ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള അരങ്ങേറുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ