നിലപാടിൽ ഉറച്ചു നിൽക്കുന്നു, പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല; മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര തോമസ്

തനിക്കെതിരായ മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സ്‌ക്യൂട്ടീവ് യൂണിയന്റെ നിയമനടപടിക്കെതിരെയാണ് സാന്ദ്ര തോമസ് പ്രതികരണവുമായി രംഗത്തെത്തിയത്. നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര നടത്തിയ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സ്‌ക്യൂട്ടീവ് യൂണിയന്‍ നിയമനടപടിക്കൊരുങ്ങുന്നതായി അറിയിച്ചിരുന്നു. 50 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ സംഘടന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിലാണ് ഇപ്പോൾ പ്രതികരണവുമായി സാന്ദ്ര എത്തിയിരിക്കുകയാണ്.

സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘നിലപാടിൽ ഉറച്ചു നിൽക്കുന്നു ! പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല , കേസിനെ നിയമപരമായി നേരിടും . വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകൾക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല , കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കും.’

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയ്ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രണ്ട് മാസം മുന്‍പ് സംസാരിച്ചത്. മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പലതും കട്ടെടുക്കുന്നവരാണെന്നും അവരുടെ ആവശ്യം സിനിമയ്ക്കില്ലെന്നും ‘പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ല എന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു.

നിലവിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണെന്നും അവരുടെ പേര് അങ്ങനെ മാറ്റേണ്ടതാണ്. കാരണം അവര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങ് അല്ല ചെയ്യുന്നത്. മാത്രമല്ല, അവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവുമില്ല. ഇനി ഇതിന്‍റെ പേരില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നെ പഞ്ഞിക്കിടാന്‍ വന്നാലും യാഥാര്‍ത്ഥ്യം ഇതാണ് എന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു.

തന്റെ പടത്തിലുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് പലരും ഇന്ന് പൈസാക്കാരാണെന്നും പലരോടും എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്, ചേട്ടാ കട്ടെടുത്തോളൂ പക്ഷെ എനിക്ക് മനസിലാകാത്ത രീതിയില്‍ കട്ടെടുക്കൂ എന്ന് എന്നും സാന്ദ്ര പറഞ്ഞിരുന്നു. കട്ടെടുക്കുന്നത് അറിഞ്ഞാല്‍ നമ്മള്‍ ചോദിക്കുമല്ലോ. ഇനി, പ്രൊഡക്ഷന്‍ കണ്‍ട്രോളരെ ഒഴിവാക്കണമെങ്കിലോ അതും നടക്കില്ല. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാക്കള്‍ക്കില്ല. അപ്പോഴേക്കും ഫെഫക് വാളെടുത്തുവരും എന്നായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടപടിയുമായി ഫെഫ്ക രംഗത്തെത്തിയത്.

Latest Stories

സഞ്ജുവിനെ ടീം മാനേജ്‌മന്റ് വിശ്വസിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടില്ലായിരുന്നു: റിക്കി പോണ്ടിങ്

ഇതൊരു തുടക്കം മാത്രം, പുരുഷ-വനിതാ ടീമുകൾ ഇനിയും ഒരുപാട് നേട്ടങ്ങൾ ഇന്ത്യക്കായി നേടും: രോഹിത് ശർമ്മ

'ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്'; തന്റെ ബാറ്റിംഗ് പാർട്ട്ണറിനെ കുറിച്ച് സഞ്ജു സാംസൺ

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?