'എന്‍റെ മുത്തശ്ശി ഈ നാട്ടില്‍ എത്തിയത് കുടിയേറ്റക്കാരിയായി, എല്ലാം നേടിയത് ഈ നാട്ടിൽ നിന്ന്'; ഓസ്കാർ വേദിയിൽ സോയി സാൽഡാന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തെ പരോക്ഷമായി വിമർശിച്ച് ഓസ്കാർ ജേതാവ് സോയി സാൽഡാന. മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്കാരം വാങ്ങിയ ശേഷമാണ് സോയി സാൽഡാന പ്രതികരിച്ചത്. തന്റെ മുത്തശ്ശി കുടിയേറ്റക്കാരിയായാണ് ഈ നാട്ടിൽ എത്തിയതെന്നും ഈ നാട്ടിൽ നിന്നാണ് താൻ ഇതെല്ലാം നേടിയതെന്നും സോയി സാൽഡാന പറഞ്ഞു.

ഡൊമനിക്കൻ വംശജയായ ഓസ്കാർ നേടുന്ന ആദ്യവനിതയാണ് താനെന്നും സോയി സാൽഡാന പറഞ്ഞു. എന്നാൽ അവസാനത്തെ ആളായിരിക്കില്ലെന്നും സോയി പറഞ്ഞു. വലിയ കൈയ്യടിയോടെയാണ് സദസ് സോയിയുടെ വാക്കുകൾ കേട്ടത്. തൻ്റെ ഭാഷ സ്പാനീഷ് ആണെന്നും സോയി സാൽഡാന പറഞ്ഞു. തന്റെ കുടിയേറ്റ വേരുകൾ ഉയർത്തിക്കാട്ടി സെൽദാന നടത്തിയ പ്രസംഗം യുഎസിൽ ഇപ്പോൾ നടന്നുപോരുന്ന ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിമർശനമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

എമിലിയ പെരസ് എന്ന ചിത്രത്തിനായിരുന്നു സോയി സെൽദാനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. 1960കളിൽ യുഎസിലേക്ക് കുടിയേറിയ, ഡൊമിനിക്കൻ വംശജരാണ് സെൽദാനയുടെ കുടുംബം.’ എന്റെ മുത്തശ്ശി ഈ രാജ്യത്തേക്ക് വന്നത് 1961ലാണ്. ഞാൻ കുടിയേറ്റ ദമ്പതിമാരുടെ ഒരു അഭിമാനമുള്ള മകളാണ്. സ്വപ്നങ്ങളും, കഠിനാധ്വാനവും മൂലം ഞാനിപ്പോൾ ഓസ്കർ നേടുന്ന ഡൊമിനിക്കൻ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ്. ഞാൻ അവസാനത്തെ ആളാകില്ലെന്ന് എനിക്കറിയാം’; സോയി പറഞ്ഞ ഈ വാക്കുകൾക്ക് സദസിൽ നിന്ന് വലിയ കയ്യടിയാണ് ഉയർന്നുവന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ