ജനിച്ചത് ഇന്ത്യയിലാണെങ്കിലും പാകിസ്ഥാനാണ് എന്റെ വീട്, അതിലെനിക്ക് ഏറെ അഭിമാനമുണ്ട്: അദ്നന്‍ സമിയുടെ മകന്‍

ജനിച്ചത് ഇന്ത്യയിലാണെങ്കിലും പാകിസ്ഥാനാണ് തന്റെ വീടെന്നും അവിടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും ഗായകന്‍ അദ്നന്‍ സമിയുടെ മകന്‍ അസാന്‍ സമി. പാകിസ്ഥാനിലാണ് താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്നും പിതാവിന്റെ തീരുമാനത്തില്‍ അഭിപ്രായം പറയാനില്ലെന്നും അസാന്‍ പറഞ്ഞു. 2016 ജനുവരി ഒന്നിന് അദ്നാന്‍ സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചിരുന്നു.

“ഞാന്‍ ജനിച്ചത് ഇന്ത്യയിലാണ്. എനിക്കിവിടെ സുഹൃത്തുക്കളുമുണ്ട്. എന്നിരുന്നാലും പാകിസ്താനാണ് എന്റെ വീട്. ഇവിടെ ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിലെനിക്ക് ഏറെ അഭിമാനമുണ്ട്. അദ്ദേഹം പിതാവായതുകൊണ്ടാണ് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഞാന്‍ അഭിപ്രായം പറയാത്തത്. എനിക്ക് അദ്ദേഹത്തോട് സ്നേഹിവും ബഹുമാനവുമുണ്ട്. അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിനിഷ്ടമുള്ള രാജ്യത്താണ്. എന്നാല്‍ ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത് പാകിസ്ഥാനിലാണ്.” ബിബിസിയുമായുള്ള അഭിമുഖത്തില്‍ അസാന്‍ സമി പറഞ്ഞു.

അദ്‌നാന്‍ സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമര്‍ശനമായിരുന്നു പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നത്. അദ്നാന്‍ സമിക്ക് സെബ ഭക്തറിലുണ്ടായ മകനാണ് അസാന്‍ സമി. 1993-ല്‍ വിവാഹിതരായ ഇവര്‍ മകനുണ്ടായതിന് ശേഷം വേര്‍പിരിഞ്ഞു. അച്ഛനെ പോലെ മകനും സംഗീത പാതയിലാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്