ഭിന്നശേഷിക്കാരെ അപമാനിക്കുന്നു; ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരെ വീണ്ടും കേസ്

വീണ്ടും വിവാദത്തിലായിരിക്കുകയാണ് ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’. ഭിന്നശേഷിക്കാരെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോക്ടേഴ്സ് വിത്ത് ഡിസബിലിറ്റീസിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. ഭിന്നശേഷിക്കാരില്‍ പ്രത്യേക കഴിവുള്ളവരെ സിനിമ പരിഹസിക്കുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഇതോടെ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.എന്നാല്‍ കേസ് സംബന്ധിച്ച് സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തില്‍ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’, തപ്സി പന്നുവിന്റെ ‘ശബാഷ് മിഥു’ എന്നീ സിനിമകളുടെ സംവിധായകരില്‍ നിന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നും വികലാംഗ കമ്മീഷന്‍ നോട്ടീസ് അയച്ച് അഭിപ്രായം തേടിയിട്ടുണ്ട്.

വിഷയത്തില്‍ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയവും വിശദീകരണം തേടിയിട്ടുണ്ട്. മുമ്പ് ലാല്‍ സിംഗ് ഛദ്ദയ്ക്ക് എതിരെ ബംഗാള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സമാധാന ലംഘനം നടത്തുന്നതിനാല്‍ ബംഗാളില്‍ സിനിമ പൂര്‍ണമായും നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്