എട്ട് യുവതാരങ്ങളിലൂടെ ഹിഗ്വിറ്റയുടെ കിക്കോഫ്!

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ മലയാളത്തിലെ എട്ട് പ്രമുഖ യുവതാരങ്ങള്‍ പുറത്തുവിട്ടു.
ഹിഗ്വിറ്റ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നായികാ നായകന്‍ ഫെയിം വെങ്കിയും ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, സൗബിന്‍ ഷാഹിര്‍, സണ്ണിവെയ്ന്‍ എന്നിവരുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് Instagram പേജുകളിലൂടെ ആണ് ടൈറ്റില്‍ പുറത്തു വിട്ടത്.

ഹേമന്ത് ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഹിഗ്വിറ്റയുടെ നിര്‍മ്മാണം സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ്. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസറും സംഗീതം രാഹുല്‍ രാജും നിര്‍വഹിക്കുന്നു. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രസീദ് നാരായണന്‍ ആണ്. കലാസംവിധാനം സുനില്‍ കുമാരനും ഗാനരചന വിനായക് ശശികുമാറും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍ ആണ്. മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം നിസാര്‍ റഹമത്തും സംഘട്ടനം മാഫിയ ശശിയും സൗണ്ട് ഡിസൈന്‍ അനീഷ് പി ടോമും ആണ്. ചീഫ് ആസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാം കുമാര്‍, വി എഫ് എക്സ് ഡി ടി എം, സ്റ്റീല്‍സ് ഷിബി ശിവദാസ്, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ അവസാനവാരം ആരംഭിക്കുന്നു.

Latest Stories

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി