'മാസ്റ്റര്‍' ടീസറില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍; ഓരോ ഷോട്ടും ചര്‍ച്ചയാകുന്നു

ഇന്നലെ ദീപാവലി ദിനത്തില്‍ റിലീസ് ചെയ്ത മാസ്റ്റര്‍ ടീസര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ടീസര്‍ എന്ന റെക്കോര്‍ഡ് നേടിയിരിക്കുകയാണ് മാസ്റ്ററിന്റെ ടീസര്‍. 16 മണിക്കൂറിനിടെ 1.6 മില്യണ്‍ ലൈക്ക് ആണ് ടീസര്‍ നേടിയിരിക്കുന്നത്. ടീസറില്‍ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇതില്‍ വിജയ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന് രണ്ടു കാലഘട്ടങ്ങള്‍ ഉണ്ടെന്നാണ് ടീസര്‍ സൂചന നല്‍കുന്നത് എന്നാണ് ചില പ്രതികരണങ്ങള്‍. വിജയ് അവതരിപ്പിക്കുന്ന ജോണ്‍ ദുരൈ എന്ന കഥാപാത്രം മദ്യപാനിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു, ഇത് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളും ടീസറിലുണ്ട്.

ടീസറിന്റെ ആദ്യ സീനില്‍ കോളേജില്‍ സ്പീക്കറിന് താഴെ അനൗണ്‍സ്‌മെന്റിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ കാണാം, അടുത്ത സീനില്‍ നടന്‍ ശന്തനുവും വിദ്യാര്‍ത്ഥികളും നടന്നു വരുമ്പോള്‍ പിന്നില്‍ പോസ്റ്ററുകളും കാണാം ഇത് കോളേജില്‍ തിരഞ്ഞെടുപ്പാണ് എന്നാണ് സൂചിപ്പിക്കുന്നത്. ശന്തനു മത്സരിക്കുന്നു എന്നും മനസിലാക്കാം.

വിജയ് സേതുപതിക്കും വിജയ്ക്കും ഒരുപോലെ പ്രധാന്യം നല്‍കുന്നുണ്ട്. ടീസര്‍ മുഴുവനും ആക്ഷന്‍ ഒരുപാട് പ്രധാന്യം നല്‍കുന്നുണ്ട്. വിജയ്‌യും സേതുപതിയും മുഖാമുഖം എത്തുന്ന സീനില്‍ നായകനും വില്ലനും നില്‍ക്കുന്ന പോലെ ഉണ്ടെങ്കിലും അവര്‍ സുഹൃത്തുക്കളാകുമോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നു. ടീസറിലെ ഓരോ ഷോട്ടും കീറി മുറിച്ച് പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണ് ആരാധകര്‍.

Latest Stories

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ