ഇതാ മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച, പല്ലിടകള്‍ക്കിടയില്‍ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി: ആന്റോ ജോസഫ്

റോഷാക്ക് ബോക്‌സോഫീസില്‍ അദ്ഭുതം സൃഷ്ടിച്ച് മുന്നേറുന്നുവെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. കേരളത്തില്‍ നിന്നു മാത്രമായി മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 9.75 കോടിയാണെന്നും നല്ല സിനിമകള്‍ ഉണ്ടായാല്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ ഇരമ്പിച്ചെല്ലുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ റോഷാക്കിനു കഴിഞ്ഞുവെന്നും ആന്റോ ജോസഫ് പറഞ്ഞു.

ആന്റോ ജോസഫിന്റെ വാക്കുകള്‍:

എറണാകുളം എംജി റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വിഡിയോയും മലയാള സിനിമയും തമ്മില്‍ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ‘റോഷാക്ക്’. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയില്‍ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതല്‍ എംജി റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

തിയേറ്ററുകള്‍ ഒന്നിലധികമുണ്ട് എംജി റോഡിന്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് ‘റോഷാക്ക്’ ആണ്. അതു തന്നെയാണ് തിരക്കിന്റെ കാരണവും. എംജി റോഡിനെ പ്രതീകമായെടുത്താല്‍ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആള്‍ സാന്നിധ്യം കൊണ്ട് ഉണര്‍ത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തിയേറ്ററുകള്‍ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ്സ് നിറയ്ക്കുന്ന കാഴ്ച. വരിനില്‍ക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുള്‍ ബോര്‍ഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച.

പാതിരാവും കടന്ന് നീളുന്ന അധിക ഷോകളുമായി രാത്രികള്‍ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കൂടാരമൊരുക്കുന്ന കാഴ്ച. മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി ‘റോഷാക്ക് ‘ നേടിയ ഗ്രോസ് കലക്ഷന്‍ 9.75 കോടിയാണ്. നല്ല സിനിമകള്‍ ഉണ്ടായാല്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ ‘റോഷാക്കി’നു കഴിഞ്ഞു. ഇതിന് നമ്മള്‍ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്.

ഇങ്ങനെയൊരു സിനിമ നിര്‍മിക്കാന്‍ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉള്‍ക്കാഴ്ചയ്ക്ക്..സര്‍വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്… ഒരു ഇമയനക്കലില്‍, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയില്‍, എന്തിന്.. പല്ലിടകള്‍ക്കിടയില്‍ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടന്‍. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. ‘റോഷാക്ക്’ വിജയിക്കുമ്പോള്‍ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കല്‍ക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും