ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ തിയേറ്ററില്‍ കയറ്റിയില്ല; പിന്തുണച്ച് മുണ്ടുടുത്തത് സിനിമാ താരങ്ങൾ ഉള്‍പ്പെടെ, ഒടുവില്‍ ക്ഷണം

ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ധാക്കയിലെ മള്‍ട്ടി പ്ലക്സ് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍. ഇക്കാര്യം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. സിനിമ കാണാനെത്തിയ തനിക്ക് ലുങ്കി ഉടുത്ത് വന്നതിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല എന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ വീഡിയോയില്‍ പറയുന്നത്.

സമന്‍ അലിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധമെന്ന നിലയില്‍ ലുങ്കിയുടുത്ത് തിയേറ്ററിലേക്ക് എത്തിയിരുന്നു. ഇനിയും ആളുകള്‍ തിയേറ്ററിലേക്ക് പോകാനിരിക്കവെയാണ് ഇത് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്ന് വിശദീകരിച്ച് സ്റ്റാര്‍ സിനിപ്ലക്സ് രംഗത്തുവരുന്നത്.

വസ്ത്രത്തിന്റെ പേരില്‍ ആരേയും ഒഴിവാക്കുന്ന നയം തങ്ങള്‍ക്കില്ലെന്ന് വിശദീകരിച്ച തിയേറ്റര്‍ അധികാരികള്‍ സമന്‍ അലി സര്‍ക്കാരിനേയും കുടുംബത്തേയും സിനിമ കാണാന്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയായിരുന്നു.

ചിത്രത്തില്‍ വേഷമിട്ട ഒരു താരവും സമന്‍ അലിയോടൊപ്പം സിനിമ കാണാന്‍ തിയേറ്ററില്‍ എത്തി. കുട്ടികളും സ്ത്രീകളുമടക്കമുള്ള സമന്‍ അലിയുടെ കുടുംബം സിനിമ കാണാനെത്തിയതിന്റെ ഫോട്ടോയും സ്റ്റാര്‍ സിനിപ്ലക്സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്