ദിവ്യ സ്പന്ദന രഹസ്യമായി വിവാഹിതയായി?; സത്യാവസ്ഥ വെളിപ്പെടുത്തി അമ്മ

നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദന രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്തകള്‍ നിരസിച്ച് അമ്മ രഞ്ജിത. ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും രഞ്ജിത പറഞ്ഞു. ദിവ്യയുടെ കാമുകനായ പോര്‍ച്ചുഗീസ് പൗരന്‍ റാഫേലുമായുള്ള വിവാഹം ദുബായില്‍ വെച്ച് നടന്നുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

“ദിവ്യ വിവാഹത്തിന് തയ്യാറായിട്ടില്ല. അവള്‍ വിവാഹം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും അത് രഹസ്യമാക്കി വെയ്ക്കില്ല. എല്ലാവരെയും അറിയിക്കുന്നതായിരിക്കും. രമ്യയും റാഫേലുമായുള്ള ബന്ധം അവസാനിച്ചു. ഇരുവരും അവരവരുടേതായ തൊഴിലില്‍ തിരക്കായതോടെയാണ് ബന്ധത്തില്‍ അകല്‍ച്ചയുണ്ടായത്. എന്നിരുന്നാലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്” രഞ്ജിത പറഞ്ഞു.


ഒരു വര്‍ഷത്തിലേറെയായി റാഫേലും ദിവ്യയും പ്രണയത്തിലായിരുന്നു. അഭിനയം അവസാനിപ്പിച്ച ദിവ്യ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. 2013- ല്‍ കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ദിവ്യ പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം