'ഹിന്ദു വിരുദ്ധ സിനിമ.. സ്വന്തം രാഷ്ട്രീയം പറയണമെങ്കില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരെ?'; പൃഥ്വിരാജിന് എതിരെ വര്‍ഗീയവാദികള്‍, കമന്റ് ബോക്‌സ് നിറഞ്ഞ് വിദ്വേഷ പ്രചാരണം

‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ കടുത്ത വര്‍ഗീയ പ്രചാരണം. സിനിമയ്ക്ക് ലഭിച്ച ഗംഭീര പ്രതികരണങ്ങള്‍ക്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് എത്തിയ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ‘എല്ലാവര്‍ക്കും നന്ദി’ എന്ന പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. എന്നാല്‍ കമന്റ് ബോക്‌സില്‍ കടുത്ത വിമര്‍ശനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

”എന്തിനാ താങ്ക്യൂ? ലൂസിഫറിന്റെ വില കളഞ്ഞു. സ്വന്തം രാഷ്ട്രീയം പറയണമെങ്കില്‍ ഫേസ്ബുക്കില്‍ എഴുതി ഒരു പോസ്റ്റ് ഇട്ടാല്‍ പോരായിരുന്നോ? എന്തിനാണ് ആന്റണിയുടെയും ലൈക്കയുടെയും ഗോകുലത്തിന്റെയും കാശ് നശിപ്പിച്ചത്?”, ”കൂടെ നിന്ന സംഘികളെ കൊത്തില്‍ അടിച്ചു കയറ്റി വിട്ടു അല്ലെ” തുടങ്ങിയ കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

”ഹിന്ദുക്കളെ ശരിക്കും #$* സിനിമ. പോപ്പുലര്‍ഫ്രണ്ടിന് വേണ്ടി പിടിച്ച സിനിമ. ഗുജറാത്തില്‍ ട്രെയിന്‍ താനേ കത്തിയതല്ല കത്തിച്ച സുടാപ്പികള്‍ ജയിലിലുണ്ട്. അന്ന് വെന്തു മരിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവരോട് നീതികാണിക്കാതെ തീവ്രവാദികളെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന നുണകളും അസത്യങ്ങളും നിറഞ്ഞ ഹിന്ദു വിരുദ്ധ സിനിമ” എന്നാണ് മറ്റൊരു കമന്റ്.

”തനി ഗുണം കാണിച്ചു അല്ലെ. ഇതെങ്ങനെ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചു എന്നാണ് അറിയേണ്ടത്”, ”പടം കാണാത്തവര്‍ ആണ് താങ്ക്‌സ് പറയേണ്ടത് കണ്ടവര്‍ പച്ച തെറി ആണ് അണ്ണനെ പറയുന്നത് 3rd കൂടി ഇറക്കി വിട് അണ്ണാ മോഹന്‍ലാല്‍ ഫാന്‍സിന് ഇതിലും വലിയ ശിക്ഷ ഇല്ല” എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍. സിനിമയ്‌ക്കെതിരെ വിദ്വേഷ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

അതേസമയം, വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്ററാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതേസമയം, വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ