ലൈംഗികാതിക്രമം; നടിയുടെ ആരോപണത്തില്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന് 16 വര്‍ഷം കൂടി തടവ്

മിറാമാക്സ് സ്റ്റുഡിയോ സ്ഥാപകനും ഹോളിവുഡ് സിനിമാ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റീന് ലൈംഗികാതിക്രമക്കേസില്‍ 16 വര്‍ഷം തടവ്. പത്തുവര്‍ഷംമുമ്പ് ലോസ് ആഞ്ജലിസിലെ ബെവേര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ച് യൂറോപ്യന്‍ നടിക്കുനേരെ നടത്തിയ ലൈംഗികാതിക്രമക്കേസിലാണ് കോടതി വ്യാഴാഴ്ച വിധി പറഞ്ഞിരിക്കുന്നത്.

‘മീ ടൂ’ആരോപണങ്ങളില്‍ ഉയര്‍ന്നുകേട്ട പേരാണ് ഹാര്‍വിയുടേത്. ഹാര്‍വിയുടെ പേരിലുയര്‍ന്ന നാല് ലൈംഗികാതിക്രമക്കേസുകളില്‍ മൂന്നാമത്തേതാണിത്. ഇയാള്‍ക്ക് മറ്റു രണ്ടുകേസുകളിലായി നേരത്തേ ന്യൂയോര്‍ക്ക് കോടതി 23 വര്‍ഷവും കാലിഫോര്‍ണിയ കോടതി 24 വര്‍ഷവും തടവുവിധിച്ചിരുന്നു.

ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ആഷ്ലി ജൂഡ്, സല്‍മ ഹയെക് ഉള്‍പ്പടെ നിരവധി നടിമാരും വെയ്ന്‍സ്റ്റീനിന് എതിരേ രംഗത്തെത്തിയിരുന്നു. 2017 ലാണ് നിര്‍മാതാവിന്റെ അതിക്രമ കഥകള്‍ എല്ലാം പുറത്തുവന്നത്. എന്നാല്‍ അനുവാദമില്ലാതെ ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വെയ്ന്‍സ്റ്റീനിന്റെ വാദം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്