'ഇത്തിക്കര രമണന്‍, പഞ്ചാബികളെ തോല്‍പ്പിക്കാന്‍ വീണ്ടും വരുന്നു'; ഹരിശ്രീ അശോകന്റെ പുതിയ ചിത്രം, വൈറല്‍

ഹരിശ്രീ അശോകന്റെ പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ജിമ്മിന്റെ ചുമരില്‍ കാല് നീട്ടി വെച്ച് നില്‍ക്കുന്നതാണ് ഹരിശ്രീ അശോകന്റെ ചിത്രം.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനോട് സാമ്യമുള്ള തരത്തിലുള്ള ചിത്രത്തിന് രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്. പഞ്ചാബി ഹൗസിലെ രമണന്‍ കഥാപാത്രത്തിന്റെ ഡയലോഗുകളാണ് ചിലര്‍ പങ്കുവയ്ക്കുന്നത്.

രമണാ നീ എന്തെടുക്കേണ് മൊയലാളി കപ്പല്‍ തിരികെ വാങ്ങിച്ചെല്ലാ. ഇനി എവിടെ അടികൊള്ളാന്‍ പോവേണ് എന്നാണ് ഒരു കമന്റ്. ഈ പറക്കും തളിക എന്ന ചിത്രത്തിലെ നോക്കണ്ടെടാ ഉണ്ണി, ഇത് ഞാനല്ല എന്ന ഡയലോഗുകളും കമന്റായി പലരും കുറിക്കുന്നുണ്ട്.

ഒരു 57 വയസുകാരനാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ഓര്‍മ്മിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്. 1989ല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ഹരിശ്രീ അശോകന്‍ പാര്‍വതി പരിണയം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്