സ്ത്രീകള്‍ പൊരുതി നേടിയ വിജയത്തിന്റെ അവസാനം വന്ന് മാസ് ഡയലോഗ് ഇട്ട് കൈയടി നേടുന്ന ഹീറോ.. ഇത് നജീബിനേക്കാള്‍ ഒറിജിനാലിറ്റിയുള്ള അഭിനയം: ഹരീഷ് വാസുദേവന്‍

പൃഥ്വിരാജിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ഹരീഷ് വാസുദേവന്‍. ‘അമ്മ’ സംഘടനയില്‍ നിന്ന് അതിജീവിതയെ ഒറ്റപ്പെടുത്തിയപ്പോള്‍ പൃഥ്വിരാജ് മിണ്ടിയില്ല. വേട്ടക്കാര്‍ക്കൊപ്പം സിനിമയുണ്ടാക്കി കരിയര്‍ മെച്ചപ്പെടുത്തുന്ന തിരക്കിലായിരുന്നു അദ്ദേഹം എന്നാണ് ഹരീഷ് പറയുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ പൊരുതി നേടിയ വിജയത്തിന്റെ അവസാനം വന്ന് മാസ് ഡയലോഗ് ഇട്ട് കൈയടി നേടുന്ന ഹീറോ ആയിരിക്കുകയാണ് പൃഥ്വിരാജ്. ഇത് നജീബിനേക്കാള്‍ ഒറിജിനാലിറ്റിയുള്ള അഭിനയം എന്നാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്.

ഹരീഷ് വാസുദേവന്റെ കുറിപ്പ്:

പൃഥ്വിരാജിനെ ഈ ഹോള്‍ എപ്പിസോഡില്‍ ഇതിന് മുമ്പ് ഡയലോഗുമായി കാണുന്നത് ദിലീപിനെ പുറത്താക്കുമോ ഇല്ലയോ എന്ന AMMA യുടെ മീറ്റിങ്ങിന് വെളിയിലാണ്. ”ഞങ്ങള്‍ അകത്ത് ചിലത് പറഞ്ഞിട്ടുണ്ട്, അത് നടന്നില്ലെങ്കില്‍ കാണാം” എന്ന മട്ടില്‍. അത് കഴിഞ്ഞ് അതിജീവിതയുടെ കേസ് വന്നു, അത് അട്ടിമറിക്കാന്‍ ശ്രമമുണ്ടായി, AMMA യില്‍ നിന്ന് അവര്‍ക്ക് കടുത്ത ഒറ്റപ്പെടലുണ്ടായി. ”ഉറ്റ സുഹൃത്ത്” എന്നവകാശപ്പെട്ട പൃഥ്വിരാജ് ഒരക്ഷരം മിണ്ടിയില്ല.. അങ്ങേര് ഇതിലെ വേട്ടക്കാര്‍ക്കൊപ്പം സിനിമയുണ്ടാക്കി കരിയര്‍ മെച്ചപ്പെടുത്തുന്ന തിരക്കിലായിരുന്നു..

ദിലീപിന്റെ അഭാവം ഏറ്റവും ഗുണമുണ്ടാക്കിയ ആള്‍ പൃഥ്വിരാജ് ആണല്ലോ. ഈയാളുകള്‍ എല്ലാം കേസില്‍ മൊഴിമാറ്റി കൂറുമാറി.. ഉറ്റ സുഹൃത്തിന്റെ കേസിന് എന്ത് സംഭവിക്കുന്നു എന്ന് പോലും പൃഥ്വിരാജിനറിയില്ല.. ഇന്ന് വൈകിട്ട് വരെ AMMA യിലെ ആളുകള്‍ കൂറുമാറിയത് പൃഥ്വിരാജ് അറിഞ്ഞിട്ടുപോലുമില്ല.. ഹോ . സ്ത്രീകള്‍ പൊരുതി നേടിയ വിജയത്തിന്റെ അവസാനം വന്നു മാസ് ഡയലോഗ് ഇട്ട് കൈയ്യടി നേടാന്‍ ഹിറോ ആയെത്തി. പഴയ സിനിമയിലൊക്കെ അടി കഴിഞ്ഞു പ്രതികളെ ജീപ്പിലിടാന്‍ പോലീസ് വരുന്നത് പോലെ..

സത്യത്തില്‍ ഈ അഭിനയം ആട് ജീവിതത്തിലെ നജീബിനേക്കാള്‍ ഒറിജിനാലിറ്റി ഉള്ള അഭിനയമാണ്.. ഡയലോഗ് ഡെലിവറി സാമൂഹികമായി ഗുണമുള്ളത് കൊണ്ട് ഞാനും ആത്മാര്‍ത്ഥമായി കയ്യടിക്കുന്നു.. ഈ മാറ്റം കൊണ്ടുവന്നത് മലയാള സിനിമയല്ല, കുറച്ചു പെണ്ണുങ്ങള്‍ മാത്രമാണ്. അതും അവരുടെ കരിയര്‍ നശിപ്പിച്ച്. പ്രതികരിച്ച എല്ലാവര്‍ക്കും നഷ്ടമുണ്ടായി. മിണ്ടാതിരുന്നു കോമ്പ്രമൈസ് ചെയ്തവര്‍ക്ക് ഗുണവും. ഇരുകൂട്ടര്‍ക്കും ഒരുപോലെയല്ല റോള്‍. NB: 100 കോടി ക്ലബ്ബിലേക്കുള്ള എമ്പുരാന്റെ റിലീസ് വരുന്നുണ്ട്. മുന്നൊരുക്കങ്ങള്‍ വേണം.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം