ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതിയതിന് നന്ദി: ഹരീഷ് പേരടി

വിനയന്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ആകാശഗംഗ 2 നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന ചിത്രത്തില്‍ നടന്‍ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആകാശഗംഗയില്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച മേപ്പാടന്‍ തിരുമേനി എന്ന കഥാപാത്രത്തിന്റെ ശിഷ്യന്റെ വേഷമാണ് രണ്ടാം ഭാഗത്തില്‍ പേരടി അവതരിപ്പിക്കുന്നത്.
രാജേട്ടന്‍ ഗംഭിരമാക്കിയ മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ വിനയന്‍ സാര്‍ എന്നെയാണ് നിയോഗിച്ചത്… ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് ഞാന്‍ കാണുന്നത്. അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവര്‍ഷങ്ങള്‍ ഞാന്‍ അറിയുന്നുണ്ട്…

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

രാജേട്ടാ… ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്… കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് … നാടകം, മലയാള സിനിമ, തമിഴ് സിനിമ …മുരളിയേട്ടനും കലാഭവന്‍ മണിയും തിലകന്‍ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോള്‍ അതിര്‍ത്തികള്‍ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക് … ഈ കത്തെഴുതാനുള്ള പ്രധാന കാരണം…

നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ രാജേട്ടന്‍ ഗംഭിരമാക്കിയ മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ വിനയന്‍ സാര്‍ എന്നെയാണ് നിയോഗിച്ചത്… ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് ഞാന്‍ കാണുന്നത് … നവംബര്‍ ഒന്നിന് പടം റിലീസാവുകയാണ്… ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി… അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവര്‍ഷങ്ങള്‍ ഞാന്‍ അറിയുന്നുണ്ട്… മുരളിയേട്ടനോടും മണിയോടും തിലകന്‍ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷണം അറിയിക്കണം…

Hareesh Peradi

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്